നിരപരാധിയായ ഫ്രാങ്കോ മുളയ്ക്കനെ പോലീസ് ക്രൂശിക്കുന്നു; മിഷനറീസ് ഇൻ ജീസസിലെ കന്യാസ്ത്രീകൾ പോലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകൾ മുഖ്യമന്ത്രി പിണറായി വിജയനുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും പക്ഷപാതപരമായ അന്വേഷണമാണ് നടക്കുന്നതെന്നും ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചുവെന്നും കന്യാസ്ത്രീകൾ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു. വർഷങ്ങളായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറിയാമെന്നും നിരപരാധിയായ ബിഷപ്പിനെയാണ് പോലീസ് അന്യായമായി ക്രൂശിക്കുന്നതെന്നും കന്യാസ്ത്രീകൾ പറഞ്ഞു.
കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തുവെന്ന കേസിൽ ജയിലിൽ കഴിയുന്ന പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നിരപരാധിയെന്ന് പറയുന്ന മിഷനറീസ് ഇൻ ജീസസ് സന്യാസിനി സമൂഹത്തിന്റെ വാർത്താക്കുറിപ്പും ഇന്ന് പുറത്തുവന്നിരുന്നു. ബിഷപ്പ് നിരപരാധിയെന്ന് പ്രഖ്യാപിക്കുന്ന സന്യാസിനിസമൂഹം അന്വേഷണ ഉദ്യോഗസ്ഥരെയും കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളെയും കുറിച്ച് അധിക്ഷേപാർഹമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നുണ്ട് വാർത്താ കുറിപ്പിൽ. ‘അകാരണമായി പ്രതിയാക്കപ്പെട്ട നിരപരാധിയായ ഫ്രാങ്കോയ്ക്ക് വേണ്ടി ഉപവാസ പ്രാർഥന’ നടത്തുമെന്ന് മിഷനറീസ് ഇൻ ജീസസ് സന്യാസ സമൂഹം അറിയിക്കുകയും ചെയ്തു. ഇന്ന് സന്യാസ സമൂഹം ബിഷപ്പ് ഫ്രാങ്കോയ്ക്കു വേണ്ടി ഉപവാസ പ്രാർഥന നടത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group