play-sharp-fill
കനത്ത മഴയിൽ പാടത്ത് വീണത് കർഷകരുടെ കണ്ണീർ: നീലിംഗലം പാടത്തെ 25 ഏക്കറിലെ വിളഞ്ഞ നെല്ലിൽ വെള്ളം കലർന്നു; കനത്ത മഴയിൽ പാടശേഖരം വെള്ളത്തിലായി

കനത്ത മഴയിൽ പാടത്ത് വീണത് കർഷകരുടെ കണ്ണീർ: നീലിംഗലം പാടത്തെ 25 ഏക്കറിലെ വിളഞ്ഞ നെല്ലിൽ വെള്ളം കലർന്നു; കനത്ത മഴയിൽ പാടശേഖരം വെള്ളത്തിലായി

തേർഡ് ഐ ബ്യൂറോ

കോട്ടയം: ദിവസങ്ങളായി തിമിർത്തു പെയ്യുന്ന കനത്ത മഴയിൽ നീലിമംഗലത്തെ പാടത്ത് വീണത് കർഷകരുടെ കണ്ണീർ. പാടശേഖരത്തിൽ മാസങ്ങളായി കർഷകർ കഷ്ടപ്പെട്ട് ഇറക്കിയ കൃഷിയാണ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത്. പത്ത് ദിവസം മുൻപ് ഈ പാടത്ത് കർഷകർ കൊയ്ത്തിനായി യന്ത്രം ഇറക്കിയിരുന്നു. എന്നാൽ, യന്ത്രം പാടത്ത് ചെളിയിൽ താഴ്ന്നതോടെ കൊയ്ത്ത് നടന്നില്ല. ഇതോടെയാണ് പാടം പൂർണമായും ഇപ്പോൾ വെള്ളത്തിനടിയിലായത്.

കുമാരനല്ലൂർ സംക്രാന്തിയിലെ നീലിമംഗലം പാടശേഖരത്തിലാണ് ഇപ്പോൾ പെയ്ത്ത് വെള്ളവും ആറ്റിലെ വെള്ളവും നിറഞ്ഞിരിക്കുന്നത്. കാൽ നൂറ്റാണ്ടോളം തരിശിട്ട് കിടന്നിരുന്ന പാടശേഖരം കഴിഞ്ഞ വർഷം മുതലാണ് കൃഷിയോഗ്യമാക്കിയത്. എന്നാൽ, കഴിഞ്ഞ വർഷത്തെ കൃഷിയും മഴയിലും വെള്ളത്തിലും നശിച്ചിരുന്നു. എന്നിട്ടും പതറാതെ, നാല് കർഷകർ കൂടി ചേർന്നു വീണ്ടും കൃഷിയിറക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, മാസങ്ങളോളം നീണ്ട കഷ്ടപ്പാടിന് ഒടുവിൽ കഴിഞ്ഞ ദിവസം കർഷകർ പാടശേഖരത്തിൽ കൊയ്ത്തിന് തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് പത്തു ദിവസം മുൻപ് അപ്രതീക്ഷിതമായി ഇവിടെ മഴയെത്തിയത്. തുടർന്നു പാടശേഖരം മുഴുവനും വെള്ളത്തിൽ മുങ്ങുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ തുടങ്ങിയ മഴ വെള്ളിയാഴ്ച രാവിലെയായപ്പോഴാണ് പാടശേഖരം പൂർണമായും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്.

കർഷകരുടെ പരാതി കേട്ടതിനെ തുടർന്നു കുമാരനല്ലൂർ കൃഷി ഭവനിലെ കൃഷി ഓഫിസർ സ്ഥലത്ത് എത്തി. തുടർന്നു പ്രദേശം പരിശോധിച്ചു. എന്നാൽ, വെള്ളത്തിൽ മുങ്ങിയതിനാൽ ഇവർക്കും ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല.