
സ്വന്തം ലേഖകന്‍
കോട്ടയം: ലോക്ക് കാലത്ത് സമൂഹമാധ്യമങ്ങളില്‍ സജീവമായി ഹോട്ട് ആപ്പുകള്‍. പക്ഷേ, ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് കിട്ടുന്നതാകട്ടെ, കിടിലന്‍ പണുകളും.
നിങ്ങളുടെ പ്രദേശത്തെ പെണ്‍കുട്ടികളുമായി 24 മണിക്കൂര്‍ സൗജന്യ ചാറ്റിംഗ് എന്നതാണ് മിക്ക ഹോട്ട് ആപ്പുകളുടെയും പ്രധാന പരസ്യ വാചകം. വീഡിയോ കോളിനും വോയ്‌സ് കോളിനും ടെക്‌സ്റ്റ് ചാറ്റിനും പ്രത്യേകം നിരക്കുകളാണ് ഇവര്‍ ഈടാക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അല്പവസ്ത്രധാരികളായ ഇന്ത്യന്‍- വിദേശ മോഡലുകളാണ് പരസ്യങ്ങളില്‍. ഇത് കണ്ട് മിക്ക ആളുകളും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. എന്നാല്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഫോണിലെ സകല വിവരങ്ങളും ആപ്പുകാര്‍ കൊണ്ടുപോകും.
ഫോണിലുള്ള ബാങ്ക് ആക്കൗണ്ട് വിവരങ്ങള്‍, പേയ് ടി എം, ജി പേയ്, ഫോണ്‍ പേയ് തുടങ്ങിയവയുടെ സെക്യൂരിറ്റി പിന്‍ അടക്കമുള്ള വിവരങ്ങള്‍ ഇത്തരം ഹോട്ട് ആപ്പുകള്‍ ചോര്‍ത്തുമെന്നാണ് സൈബര്‍ പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്.
ഇതിന് ശേഷം ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ ചിത്രങ്ങളിലൂടെ ബ്ലാക്ക് മെയില്‍ നടത്തും. ചാറ്റിംഗിലൂടെ അടുപ്പം കാണിച്ച ശേഷം, നഗ്നചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിയും വ്യാപകമാണ്.