video
play-sharp-fill

രാജന്‍ പി ദേവിന്റെ മകനും നടനുമായ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തില്‍ ദുരൂഹത; ഭര്‍തൃപീഡനമാണ് മരണകാരണമെന്ന് പ്രിയങ്കയുടെ കുടുംബം; ആത്മഹത്യയിലേക്ക് നയിച്ചത് ഉണ്ണിയുമായുള്ള അസ്വാരസ്യങ്ങള്‍; മരിക്കുന്നതിന് തലേദിവസം പൊലീസ് സ്റ്റേഷനില്‍ ഉണ്ണിക്കെതിരെ പ്രിയങ്ക പരാതി നല്‍കിയിരുന്നതായി വിവരം

രാജന്‍ പി ദേവിന്റെ മകനും നടനുമായ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തില്‍ ദുരൂഹത; ഭര്‍തൃപീഡനമാണ് മരണകാരണമെന്ന് പ്രിയങ്കയുടെ കുടുംബം; ആത്മഹത്യയിലേക്ക് നയിച്ചത് ഉണ്ണിയുമായുള്ള അസ്വാരസ്യങ്ങള്‍; മരിക്കുന്നതിന് തലേദിവസം പൊലീസ് സ്റ്റേഷനില്‍ ഉണ്ണിക്കെതിരെ പ്രിയങ്ക പരാതി നല്‍കിയിരുന്നതായി വിവരം

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: അന്തരിച്ച നടന്‍ രാജന്‍ പി ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. നടന്‍ ഉണ്ണി.പി.ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ചു ബന്ധുക്കള്‍ രംഗത്തെത്തിയത്.

തിരുവനന്തപുരം സ്വദേശിനിയായ പ്രിയങ്കയെ ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തിരുവനന്തപുരം വെമ്പായത്തെ വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ഉണ്ണി പി. ദേവുമായുള്ള പ്രശ്‌നത്തെത്തുടര്‍ന്ന് അങ്കമാലിയിലെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസമാണ് പ്രിയങ്ക വെമ്പായത്തെ സ്വന്തം വീട്ടിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭര്‍ത്തൃപീഡനമാണ് മരണ കാരണമെന്ന് പ്രിയങ്കയുടെ കുടുംബം ആരോപിക്കുന്നു. 2019 നവംബര്‍ 21 നായിരുന്നു പ്രിയങ്കയുടെയും, ഉണ്ണിയുടെയും വിവാഹം. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞു ഉണ്ണി തന്നെ നിരന്തരം മര്‍ദ്ദിക്കുന്നതായി പ്രിയങ്ക മരിക്കും മുന്‍പേ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മര്‍ദ്ദനമേറ്റതിന്റെ വീഡിയോയും കുടുംബം പുറത്തുവിട്ടിട്ടുണ്ട്.

മരണത്തില്‍ ദുരൂഹത ആരോപിച്ചുകൊണ്ട് പ്രിയങ്കയുടെ സഹോദരന്‍ ആണ് പോലീസില്‍ പരാതി നല്‍കിയത്. മരിക്കുന്നതിന് തലേ ദിവസം പ്രിയങ്ക ഉണ്ണിക്കെത്തിരെ വട്ടപ്പാറ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പ്രിയങ്കയുടെ സഹോദരന്റെ പരാതിയില്‍ തിരുവനന്തപുരം വട്ടപ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇടി, രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി, സച്ചിന്‍ തുടങ്ങിയ സിനിമകളിലൂടെയാണ് ഉണ്ണി സിനിമയില്‍ സജീവമായത്. ഉണ്ണിയുടെ സഹോദരന്‍ ജിബില്‍ രാജും സിനിമാരംഗത്തുണ്ട്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന സിനിമയിലൂടെയാണ് ഉണ്ണി സിനിമയില്‍ ശ്രദ്ധേയനായത്.

 

 

Tags :