play-sharp-fill
തലയോട്ടി, താടിയെല്ല്, കൈകാലുകള്‍ എന്നിവ പറമ്പിന്റെ പലഭാഗങ്ങളില്‍; മറ്റ് ശരീരഭാഗങ്ങള്‍ പുരയിടത്തിനരികെ ചിതറിക്കിടക്കുന്നു; ഒറ്റയ്ക്ക് താമസിച്ചിരുന്ന പ്രദേശവാസിയുടേതാകാമെന്ന് പൊലീസ് നിഗമനം; അന്വേഷണം ആരംഭിച്ചു

തലയോട്ടി, താടിയെല്ല്, കൈകാലുകള്‍ എന്നിവ പറമ്പിന്റെ പലഭാഗങ്ങളില്‍; മറ്റ് ശരീരഭാഗങ്ങള്‍ പുരയിടത്തിനരികെ ചിതറിക്കിടക്കുന്നു; ഒറ്റയ്ക്ക് താമസിച്ചിരുന്ന പ്രദേശവാസിയുടേതാകാമെന്ന് പൊലീസ് നിഗമനം; അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകന്‍

കൊല്ലം: വെഞ്ചെമ്പില്‍ ആളൊഴിഞ്ഞ പറമ്പില്‍ അസ്ഥികൂടം കണ്ടെത്തി. ഒറ്റയ്ക്ക് താമസിച്ചിരുന്ന പ്രദേശവാസിയായ ജോണിന്റേതാകാം അസ്ഥികൂടമെന്നാണ് പൊലീസിന്റെ നിഗമനം.

ഇയാളെ കഴിഞ്ഞ ഒരു മാസമായി കാണാനില്ലായിരുന്നു. അസ്ഥി കൂടം കണ്ടെത്തിയ പറമ്പിലെ ചെറിയ ഷെഡിലായിരുന്നു താമസം. ഇതാണ് ശരീരാവശിഷ്ടങ്ങള്‍ ജോണിന്റേതാണെന്ന് സംശയിക്കാന്‍ കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരീരഭാഗങ്ങള്‍ പുരയിടത്തിന്റെ പല ഭാഗങ്ങളില്‍ ചിതറി കിടക്കുന്ന നിലയിലാണ്. തലയോട്ടി, താടിയെല്ല്, കൈകാലുകള്‍ എന്നിവ പറമ്പില്‍ അവിടിവിടെയായി കിടക്കുന്ന നിലയിലാണ്.

മൃഗങ്ങള്‍ കടിച്ച് വലിച്ച് കൊണ്ടു പോയതാകാം അസ്ഥികൂടം പലഭാഗത്തായി ചിതറിക്കിടക്കുന്നതിന്റെ കാരണമെന്നാണ് പൊലീസ് നിഗമനം.

കൊലപാതകത്തിനുള്ള സാധ്യതകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. മൃതദേഹാവശിഷ്ടം ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ലഭിച്ച ശേഷം കൂടുതല്‍ അന്വേഷണം ആരംഭിക്കും.

Tags :