ഞാൻ ഒരു മമ്മൂട്ടി ഫാൻ ..! അന്ന് മമ്മൂട്ടി കത്തിയെടുത്തപ്പോൾ ഞാൻ ക്യാമറയെടുത്തു: ഓർമ്മകൾ പങ്കുവച്ച് ഉണ്ണിമായ പ്രസാദ്
തേർഡ് ഐ ബ്യൂറോ
കൊച്ചി: തിരക്കഥാ കൃത്ത് ശ്യാം പുഷ്കരൻ്റെ ഭാര്യ എന്നതിലുപരിയായി മികച്ച നടിയെന്ന നിലയിലാണ് ഉണ്ണിമായ പ്രസാദ് അറിയപ്പെടുന്നത്. മഹേഷിൻ്റെ പ്രതികാരത്തിലെ സാറയായി എത്തി ഏറ്റവും ഒടുവിൽ ഇപ്പോൾ ജോജിയിലെ സൂപ്പർ ഹിറ്റ് നായികയാണ്. ഇതിനിടെയാണ് തന്റെ ജീവിതത്തിലെ മറക്കാനാകാത്ത ഒരു ഷൂട്ടിങ് ഓര്‍മ്മ പങ്കുവെക്കുകയാണ് അഭിനേതാവും അസിസ്റ്റന്റ് ഡയരക്ടറും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ഉണ്ണിമായ പ്രസാദ്.
മമ്മൂട്ടിയുടെ ബിഗ് ബി എന്ന സിനിമയുടെ ഷൂട്ടിങ് കൊച്ചിയില്‍ നടക്കുമ്ബോഴുണ്ടായ ഒരു സംഭവമാണ് ഉണ്ണിമായ പ്രസാദ് പങ്കുവെക്കുന്നത്. താന്‍ സിനിമയ്ക്ക് പുറത്തു നില്ക്കുമ്പോള് കണ്ടതില്‍ ഏറ്റവും രസകരമായ ഷൂട്ടിങ് ഓര്‍മ്മയാണ് അതെന്ന് ഉണ്ണിമായ പ്രസാദ് പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘മമ്മൂക്കയുടെ ബിലാല്‍ എന്ന കഥാപാത്രം മഴയത്ത് കൈയില്‍ കത്തിയുമായി വന്ന് വീടിനുമുന്നില്‍ നില്ക്കുന്ന സീന്‍ ഫോര്‍ട്ട് കൊച്ചിയില്‍ ചിത്രീകരിക്കുന്ന സമയം.
ഞാനും എന്റെ രണ്ട് സുഹൃത്തുക്കളും കൂടി സൈക്കിളില്‍ ഫോര്‍ട്ട് കൊച്ചിയില്‍ കറങ്ങാന്‍ ഇറങ്ങിയതായിരുന്നു.
ഞങ്ങള്‍ അങ്ങനെ വരുമ്പോള്‍ ഷൂട്ട് കണ്ട് അവിടെ നിന്നു. മമ്മൂക്കയാണ് മുന്നില്‍. ഞങ്ങള്‍ക്ക് ആവേശമായി. കൈയില്‍ അപ്പോള്‍ ക്യാമറയുണ്ടായിരുന്നു.
മമ്മൂക്ക മഴയത്ത് നില്‍ക്കുന്നതിന്റെ ഒരു സ്റ്റില്‍ അപ്പോള്‍ തന്നെ ക്ലിക്കി. ക്യാമറയില്‍നിന്ന് ഫ്ളാഷ് വീണ് ആ ഷോട്ട് കട്ടായി. അമലേട്ടന് ഒച്ചയെടുക്കുന്നത് ഞങ്ങള്‍ക്ക് കേള്‍ക്കാം. അവര്‍ ഞങ്ങളെ കണ്ടെത്തും മുന്‍പേ പെട്ടെന്ന് സൈക്കിളോടിച്ച് സ്കൂട്ടായി.
ഇന്നു പോലും അമലേട്ടനോട് ഈ കാര്യം പറഞ്ഞാല്‍ താന്‍ എന്റെ ഒരു ഷോട്ട് കളഞ്ഞെന്നുപറഞ്ഞ് വഴക്കുപറയുമായിരിക്കും, ചിരിച്ചുകൊണ്ട് ഉണ്ണിമായ പ്രസാദ് പറഞ്ഞു
കോളേജില്‍ പഠിക്കുന്ന കാലത്തും മമ്മൂട്ടി- മോഹന്‍ലാല്‍ ഫാന്‍ ഫൈറ്റുകള്‍ സജീവമായിരുന്നെന്നും അന്ന് താന്‍ മമ്മൂട്ടി ഫാനായിരുന്നെന്നും ഉണ്ണിമായ പറയുന്നു.