പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ചു: കുടമാളൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ
കോട്ടയം : ഗാന്ധിനഗറിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. സംഭവത്തിൽ കുടമാളൂർ പുളിഞ്ചുവട് മുക്കുങ്കൽ വീട്ടിൽ ജോസിന്റെ മകൻ ജോജോമോൻ ജോസ് (22)നെയാണ് പൊലീസ് പിടികൂടിയത്.
ഗാന്ധിനഗർ പൊലീസ് പരിധിയിൽപ്പെട്ട പതിനേഴുകാരിയെയാണ് യുവാവ് വീടുകയറി പീഡിപ്പിച്ചത്. പെൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയങ്ങളിൽ വീട്ടിലെത്തി പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കുട്ടി പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടിയുടെ അമ്മ ചൈൽഡ് വെൽഫയർ കമ്മിറ്റിയിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് സംഭവം പുറംലോകറിഞ്ഞത്. തുടർന്ന് ഗാന്ധിനഗർ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
ഗാന്ധിനഗർ ഇൻസ്‌പെക്ടർ സുരേഷ് വി നായർ, എസ്.ഐ സജിമോൻ,ജി.എസ്.ഐ ഷാജി, എ.എസ്.ഐ മനോജ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.