മുണ്ടക്കയം പോലിസ് സ്റ്റേഷനിലെ അഴിമതിക്കഥകള്‍ തീരുന്നില്ല; പിടിച്ചുപറിയ്ക്കും കൈക്കൂലിയ്ക്കും പേരുകേട്ട മുണ്ടക്കയം പോലീസ് സ്റ്റേഷനിലെ റൈട്ടര്‍ അനില്‍ കുമാര്‍ കൈക്കൂലി കിട്ടിയ പണം വീതം വെയ്ക്കാതെ മുക്കിയ വിരുതന്‍; ചോദ്യം ചെയ്ത സഹപ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ പ്രതിയായി ആറ് മാസം സസ്പെഷനിലായി; കേസ് ഇപ്പോഴും കോടതിയില്‍

മുണ്ടക്കയം പോലിസ് സ്റ്റേഷനിലെ അഴിമതിക്കഥകള്‍ തീരുന്നില്ല; പിടിച്ചുപറിയ്ക്കും കൈക്കൂലിയ്ക്കും പേരുകേട്ട മുണ്ടക്കയം പോലീസ് സ്റ്റേഷനിലെ റൈട്ടര്‍ അനില്‍ കുമാര്‍ കൈക്കൂലി കിട്ടിയ പണം വീതം വെയ്ക്കാതെ മുക്കിയ വിരുതന്‍; ചോദ്യം ചെയ്ത സഹപ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ പ്രതിയായി ആറ് മാസം സസ്പെഷനിലായി; കേസ് ഇപ്പോഴും കോടതിയില്‍

സ്വന്തം ലേഖകന്‍

മുണ്ടക്കയം: മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ അഴിമതിക്കഥകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് തേര്‍ഡ് ഐ ന്യൂസിനെതിരെ വ്യാപക ദുഷ്പ്രചരണങ്ങള്‍ നടന്നതിന് പിന്നാലെ, ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ പുറത്ത് വന്നത് മുണ്ടക്കയം സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ പുറത്തറിയാത്ത ഞെട്ടിക്കുന്ന അഴിമതിക്കഥകള്‍..!

കൈക്കൂലി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത സി ഐ  ഷിബുകുമാര്‍ മാത്രമല്ല, മുണ്ടക്കയത്തെ അഴിമഴി വീരന്‍. സ്റ്റേഷനിലെ റൈട്ടര്‍ അനില്‍ കുമാര്‍ കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ റൈട്ടറായിരിക്കേ കൈക്കൂലി കിട്ടിയ പണം വീതം വെയ്ക്കാതെ മുക്കിയ ആര്‍ത്തിക്കാരനാണ്. ഈ പണത്തിന്റെ കണക്ക് സഹപ്രവര്‍ത്തകര്‍ ചോദിക്കുകയും, ഇതില്‍ പ്രകോപിതനായ അനില്‍കുമാര്‍ സഹപ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളിയില്‍ ചെമ്മണ്ണൂര്‍ ജൂവലേഴ്സ് ഉദ്ഘാടനത്തിന് ഗതാഗത നിയന്ത്രണവും മറ്റും നടത്തി സഹായിച്ചതിന്റെ നന്ദിസൂചകമായി സ്വര്‍ണ്ണക്കടക്കാര്‍ 1 ലക്ഷം രൂപ കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികമായി നല്കിയിരുന്നു. പോലീസുകാർക്ക് സ്വകാര്യ വ്യക്തികൾ ഇത്തരത്തിൽ ചെയ്യുന്ന എല്ലാ പാരിതോഷികവും കൈക്കൂലി തന്നെയാണ്.

ഇങ്ങനെ കിട്ടിയ പണത്തില്‍ അന്‍പതിനായിരം രൂപ മാത്രമാണ് ലഭിച്ചതെന്ന് പറഞ്ഞ് ബാക്കി അന്‍പതിനായിരം അനില്‍ കുമാര്‍ മുക്കി.

ഈ പണത്തിന്റെ കണക്ക് സഹപ്രവര്‍ത്തകര്‍ ചോദിക്കുകയും, ഇതില്‍ പ്രകോപിതനായ അനില്‍കുമാര്‍ സഹപ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയുമായിരുന്നു.

ഈ സംഭവത്തില്‍ കാഞ്ഞിരപ്പള്ളി പോലിസ് കേസ് എടുക്കുകയും ചെയ്തു.കേസ് ഇപ്പോഴും മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്ന് വരികയാണ്. കേസ് നമ്പര്‍ 1019/14.

ഹൈറേഞ്ചിന്റെ കാവടമായ മുണ്ടക്കയത്ത് കള്ളവാറ്റ്- മയക്ക് മരുന്ന് മാഫിയകള്‍ സജീവമാണ്. കൈക്കൂലിക്കാര്‍ക്ക് വമ്പന്‍ കൊയ്ത്ത് നടത്താവുന്ന ഇടം. അത്‌കൊണ്ട് തന്നെ അഴിമതിക്കാരായ ഉദ്യേഗസ്ഥര്‍ മുണ്ടക്കയം സ്‌റ്റേഷനിലേക്ക് സ്ഥലം മാറ്റം ചോദിച്ച് വാങ്ങാറുണ്ട്.

തെളിവ് സഹിതം പുറത്ത് വിടുന്ന വാര്‍ത്തകള്‍ അസത്യമാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നവര്‍ക്ക് റൈട്ടര്‍ അനില്‍ കുമാറിന്റെ ഈ അഴിമതിക്കഥ അറിയാഞ്ഞിട്ടല്ല.

കൈക്കൂലി കിട്ടുന്നതില്‍ ഒരു വിഹിതം വാങ്ങിയ ശേഷം സത്യം വിളിച്ച് പറയുന്നവര്‍ക്കെതിരെ കുരച്ചിട്ട് കാര്യമില്ല. ഷിബുകുമാറിനും, ക്യാന്റീന്‍ അഴിമതിക്കും, മാസ്‌ക് വയ്ക്കാത്ത ഉത്തരവാദിത്വമില്ലായ്മയ്ക്കും എല്ലാം ഒടുവില്‍ ഒരു പൊന്‍തൂവല്‍ കൂടി മുണ്ടക്കയം സ്റ്റേഷന് കിട്ടുകയാണ്, അനില്‍ കുമാറിലൂടെ..! തുടരും

വിജിലൻസിൻ്റെ പിടിയിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ട അവാർഡ് ജേതാവിൻ്റെ കഥ ഉടൻ!