അഹങ്കാരത്തിന് കയ്യും കാലും വെയ്ക്കുക, എന്നിട്ട് മജിസ്‌ട്രേറ്റ് എന്ന് പേരും; നെയ്യാറ്റിൻകര മജിസ്‌ട്രേറ്റിന്റേത് മര്യാദകെട്ട പെരുമാറ്റം; ഇങ്ങനെ സംസാരിക്കുന്ന നിങ്ങള്‍ എങ്ങനെയാണ് പാവപ്പെട്ടവന് നീതി ലഭ്യമാക്കുന്നത് ?
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് ടെയ്‌റ റോസ് മേരിയുടെ മര്യാദകെട്ട പെരുമാറ്റത്തിനെതിരെ വ്യാപക ആക്ഷേപം. പാറശ്ശാല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനോടാണ് ഇവര്‍ കാരണമില്ലാതെ തട്ടിക്കയറിയത്.
മജിസ്‌ട്രേറ്റിന്റെ ഫോണ്‍ സംഭാഷം ഇവിടെ കേള്‍ക്കാം;
Whatsapp Group 1 | Whatsapp Group 2 |Telegram Group
മജിസ്ട്രേറ്റ് മറ്റൊരു ഫോണ്‍ ചെയ്യുന്നതിനിടെ ഇവരെ പോലീസുകാരൻ വിളിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയത്. നിങ്ങളുടെ ആരെങ്കിലും ചത്തോ..? എന്ന ചോദ്യത്തോടെയാണ് ടെയ്‌റ പൊലീസുകാരനോട് തട്ടിക്കയറിയത്.
കാണാതായ ആള്‍ തിരികെ വന്നു എന്ന വിവരം അറിയിക്കാനാണ് ഉദ്യോഗസ്ഥന്‍ മജിസ്‌ട്രേറ്റിനെ വിളിച്ചത്.
എന്നാല്‍ തിരിച്ച് വന്നെങ്കില്‍ കുറച്ച് നേരം വെയിറ്റ് ചെയ്യട്ടെ, എനിക്ക് തോന്നുമ്പോഴേ കേസ് അറ്റന്‍ഡ് ചെയ്യുന്നുള്ളൂ എന്നാണ് ഇവര്‍ പറയുന്നത്. എനിക്ക് ഫ്രീ ആകുമ്പോള്‍ ഞാന്‍ വിളിക്കും, ഇനിയും വിളിച്ച് കൊണ്ടിരുന്നാല്‍ വിവരം അറിയും എന്ന് പറഞ്ഞാണ് ഇവര്‍ പൊലീസുകാരനെ വിരട്ടിയത്.
മാന്‍ മിസ്സിങ്ങ് കേസുകളില്‍ ഉള്‍പ്പെടെ, മജിസ്‌ട്രേറ്റിന് മുന്നില്‍ കാണാതായ ആളെ ഹാജരാക്കേണ്ടതുണ്ട്.
കാണാതായത് വനിത ആണെങ്കില്‍ ഉത്തരവാദിത്വത്തോടെ ഇടപെടേണ്ടത് ഇവരുടെ ജോലിയുടെ ഭാഗമാണ്. പൊലീസ് ആകട്ടെ വനിതാ പൊലീസിനെയും മറ്റും കാവല്‍ നിര്‍ത്തേണ്ടിയും വരും.
മറ്റാരോ ആയിട്ടുള്ള ഫോണ്‍ സംഭാഷണം തടസ്സപ്പെട്ടു എന്ന കാരണത്താലാണ് ഒട്ടും വൈകിപ്പിക്കാതെ നടപടി എടുക്കേണ്ട കേസില്‍ മജിസ്‌ട്രേറ്റ് തട്ടിക്കയറിയത്.
കോവിഡ് കാലത്ത് പൊതുജനങ്ങളുമായോ പൊതുഇടങ്ങളുമായോ യാതൊരു ബന്ധവുമില്ലാതെ വീഡിയോ കോളിലൂടെ മാത്രം പ്രതിയേയും ഇരയെയും കാണുന്ന ജോലിയാണ് ഇപ്പോള്‍ മജിസ്‌ട്രേറ്റുമാര്‍ക്കുള്ളത്.
സാമൂഹികമായ എല്ലാ പ്രിവിലേജുകളും അനുഭവിച്ച് സുരക്ഷിതയായിരിക്കുന്ന ഒരു വനിതാ മജിസ്‌ട്രേറ്റിന്റെ വായില്‍ നിന്ന് വരേണ്ട വാക്കുകളല്ല ഇത്. ശമ്പളം വാങ്ങിയാല്‍ മാത്രം പോരാ, കൃത്യമായി ജോലിയെടുക്കാനും ഇത്തരക്കാര്‍ തയ്യാറാവണം. കീഴ് ഉദ്യോഗസ്ഥനോടെന്നല്ല, ഒരു മനുഷ്യനോടും പെരുമാറാന്‍ പാടില്ലാത്ത രീതിയിലാണ് ടെയ്‌റ പെരുമാറിയത്.
സാധാരണ ജനങ്ങളുടെ പ്രതീക്ഷയും അത്താണിയുമാണ് മജീസ്ട്രേറ്റ് കോടതികൾ. അന്തസായി ജോലിയെടുക്കുന്ന നൂറ് കണക്കിന് മജിസ്ട്രേറ്റുമാരുള്ള നാട്ടിൽ ഇത്തരത്തിലുള്ള ഒരാൾ മതി ആ നന്മ ഇല്ലാതാകാൻ. ഇവരില്‍ നിന്നൊക്കെ എന്ത് നീതിയാണ് സാധാരണക്കാര്‍ക്ക് കിട്ടാന്‍ പോകുന്നത്..?