play-sharp-fill
കോട്ടയം ജില്ലയിൽ തിങ്കളാഴ്ച വാക്സിനേഷൻ 26 കേന്ദ്രങ്ങളിൽ; ബുക്കിങ് ഞായറാഴ്ച വൈകിട്ട് മൂന്നു മുതൽ ആരംഭിക്കും; കോവിഷീൽഡ് സ്പോട്ട് രജിസ്ട്രേഷൻ മാർച്ച് ഒന്നു മുതൽ മൂന്നു വരെ ഒന്നാം ഡോസ് എടുത്തവർക്കു മാത്രം

കോട്ടയം ജില്ലയിൽ തിങ്കളാഴ്ച വാക്സിനേഷൻ 26 കേന്ദ്രങ്ങളിൽ; ബുക്കിങ് ഞായറാഴ്ച വൈകിട്ട് മൂന്നു മുതൽ ആരംഭിക്കും; കോവിഷീൽഡ് സ്പോട്ട് രജിസ്ട്രേഷൻ മാർച്ച് ഒന്നു മുതൽ മൂന്നു വരെ ഒന്നാം ഡോസ് എടുത്തവർക്കു മാത്രം

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ മെയ് പത്ത് തിങ്കളാഴ്ച 26 കേന്ദ്രങ്ങളിൽ കോവിഡ് വാക്സിനേഷൻ നടക്കും. 24 കേന്ദ്രങ്ങളിൽ കോവിഷിൽഡ് വാക്സിനും രണ്ടിടത്ത് കോവാക്സിനുമാണ് നൽകുന്നത്. ഇന്ന് (മെയ് 9 ഞായർ) ഉച്ചകഴിഞ്ഞ് മൂന്നു മുതൽ www.cowin.gov.in എന്ന പോർട്ടലിൽ വാക്സിനേഷനുവേണ്ടി രജിസ്ട്രേഷനും ബുക്കിംഗും നടത്താം.

എല്ലാ കേന്ദ്രങ്ങളിലും 80 ശതമാനം കോവിഷീൽഡ് വാക്സിൻ രണ്ടാം ഡോസ് എടുക്കാൻ സമയമായവർക്കാണ് നൽകുക. ശേഷിക്കുന്ന 20 ശതമാനം ഓൺലൈൻ ബുക്കിംഗ് നടത്തുന്ന ഒന്നാം ഡോസുകാർക്കായി മാറ്റിവച്ചിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവാക്സിൻ നൽകുന്ന കേന്ദ്രങ്ങളിൽ ആദ്യ ഡോസ് എടുത്ത് നാലാഴ്ച്ച പിന്നിട്ടവർക്കു മാത്രമാണ് സ്പോട്ട് രജിസ്ട്രേഷൻ. ആദ്യ ഡോസ് എടുക്കേണ്ടവർ ഓൺലൈനിൽ ബുക്ക് ചെയ്യണം.

കോവിഷീൽഡ് വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കുന്നതിനും എല്ലാവർക്കും നിശ്ചിത സമയപരിധിക്കുള്ളിൽ രണ്ടാം ഡോസ് ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനും മെയ് 10 തിങ്കളാഴ്ച മുതൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

നിശ്ചിത തീയതികളിൽ ആദ്യ ഡോസ് സ്വീകരിച്ചവർക്കു മാത്രമായിരിക്കും ഓരോ ദിവസവും രണ്ടാം ഡോസ് നൽകുക. മാർച്ച് ഒന്നു മുതൽ മൂന്നുവരെ കോവിഷീൽഡ് വാക്സിൻറെ ഒന്നാം ഡോസ് സ്വീകരിച്ചവരാണ് മെയ് 10 തിങ്കളാഴ്ച മുതൽ രണ്ടാം ഡോസ് സ്വീകരിക്കാൻ എത്തേണ്ടത്. അതത് മേഖലകളിലെ ആരോഗ്യ പ്രവർത്തകരും ആശാ പ്രവർത്തകരും ഫോൺ മുഖേനയോ എസ്.എം.എസ് മുഖേനയോ വിവരം അറിയിക്കുന്നവർ മാത്രം എത്തിയാൽ മതിയാകും.

മറ്റു തീയതികളിൽ ഒന്നാം ഡോസ് സ്വീകരിച്ചവർക്ക് ഇന്ന് രണ്ടാം ഡോസ് വാക്സിൻ ലഭിക്കുന്നതല്ല. വരും ദിവസങ്ങളിലും ആദ്യ ഡോസ് സ്വീകരിച്ച തീയതി അടിസ്ഥാനമാക്കിയായിരിക്കും രണ്ടാം ഡോസ് വിതരണം ചെയ്യുക. ഇക്കാര്യം ഉറപ്പാക്കുന്നതിന് വാക്സിനേഷൻ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

എല്ലാ കേന്ദ്രങ്ങളിലെയും വാക്സിനേഷൻ നടപടിക്രമങ്ങൾ പരിശോധിക്കുമെന്നും നിർദേശങ്ങളിൽ വീഴ്ച്ച വരുത്തുന്ന ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ എം. അഞ്ജന അറിയിച്ചു.

മേയ് പത്ത് തിങ്കളാഴ്ച വാക്സിൻ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളുടെ പട്ടിക

കോവിഷീൽഡ് വാക്സിൻ നൽകുന്ന കേന്ദ്രങ്ങൾ
=========================
1. പനച്ചിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം
2. കറുകച്ചാൽ സാമൂഹികാരോഗ്യ കേന്ദ്രം
3. ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം
4. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം
5. പൈക സാമൂഹികാരോഗ്യ കേന്ദ്രം
6. മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രം
7. ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം
8. ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം
9. കൂടല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രം
10. സെന്റ് സ്റ്റീഫൻസ് ഹാൾ ഉഴവൂർ
11. അറുന്നൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം
12. തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം
13. ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം
14. വൈക്കം താലൂക്ക് ആശുപത്രി
15. കുമരകം സാമൂഹികാരോഗ്യ കേന്ദ്രം
16. അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം
17. ഏറ്റുമാനൂർ സാമൂഹികാരോഗ്യ കേന്ദ്രം
18. പാലാ ജനറൽ ആശുപത്രി
19. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
20. പാമ്പാടി താലൂക്ക് ആശുപത്രി
21. മെഡിക്കൽ കോളേജ് കോട്ടയം
22. കുറവിലങ്ങാട് താലൂക്ക് ആശുപത്രി
23. ബേക്കർ മെമ്മോറിയൽ സ്‌കൂൾ കോട്ടയം
24. ചങ്ങനാശേരി ജനറൽ ആശുപത്രി.

കോവാക്സിൻ നൽകുന്ന കേന്ദ്രങ്ങൾ
==================
1. എം.ഡി. സെമിനാരി സ്‌കൂൾ കോട്ടയം
2. എം.ജി.എച്ച്.എസ്.എസ് പാലാ