ചൈനീസ് റോക്കറ്റ് കേരളത്തിൽ വീഴാതിരുന്നത് ഭാഗ്യം കൊണ്ട്..! റോക്കറ്റ് പതിച്ചത് കൊച്ചിയിൽ നിന്നും 1448 കിലോമീറ്റർ അകലെ: കൊവിഡിന് പിന്നാലെ റോക്കറ്റ് കൊണ്ട് വിറപ്പിച്ചും ചൈന
സ്വന്തം ലേഖകൻ
കൊച്ചി: ചൈന തുറന്നു വിട്ട ഒരു ദുർഭൂതം രണ്ടു വർഷമായി ലോകത്തെ വിറപ്പിക്കുകയാണ്. കൊവിഡ് എന്ന ആ ഭൂതത്തിൻ്റെ ഭീതിയിലാണ് , ഇന്ത്യയും ലോകവും. ഇതിനിടെയാണ് രണ്ട് ദിവസമായി ചൈനീസ് റോക്കറ്റ് ഉയർത്തുന്ന ഭീതി. ചൈന പറത്തി വിട്ട റോക്കറ്റ് , ഇപ്പോൾ നിയന്ത്രണം നഷ്ടമായി വന്ന് വീണത് കേരളത്തില്‍ നിന്നും 900 മൈല്‍ അകലെ ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് എന്നാണ് റിപ്പോർട്ട്.
ഇന്ത്യന്‍ സമയം ഇന്നു രാവിലെ എട്ടുമണിയോടടുത്താണ് റോക്കറ്റ് മാലിദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്ത് വീണതായി ചൈനീസ് സ്‌പേസ് ഏജന്‍സി അറിയിച്ചത്. റോക്കറ്റ് വീണ സ്ഥലത്തേക്ക് കൊച്ചിയില്‍ നിന്നു വായുമാര്‍ഗം 1448 കിലോമീറ്റര്‍ ദൂരമേയുള്ളു. യുഎസ് സ്‌പേസ് ഏജന്‍സിയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും റഷ്യന്‍ സ്‌പേസ് ഏജന്‍സിയും റോക്കറ്റ് പതിക്കുന്ന കാര്യത്തില്‍ വ്യത്യസ്തമായ സ്ഥലങ്ങളാണ് പ്രവചിച്ചിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് വീഴുന്നതെന്നും അത് ഇന്ത്യയ്ക്ക് അരികിലാകുമെന്നും ആരും പറഞ്ഞിരുന്നില്ല. ശനിയാഴ്ച രാത്രി 11.30- നോടടുത്ത് പതിച്ചിരുന്നുവെങ്കില്‍ അത് ന്യൂയോര്‍ക്ക് പ്രാന്തപ്രദേശത്തിലാകുമായിരുന്നുവെന്നാണ് യുഎസ് വ്യോമയാന വക്താവ് അറിയിച്ചിരുന്നത്. എന്നാല്‍ റോക്കറ്റിന്റെ വേഗത പ്രവചിക്കാന്‍ കഴിഞ്ഞിരുന്നില്ല. ബഹിരാകാശത്ത് അത് സെക്കന്‍ഡില്‍ നാലു മൈല്‍ വേഗതയിലാണ് പറന്നിരുന്നത്. ഇതിന്റെ ചിത്രങ്ങള്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി പുറത്തു വിട്ടിരുന്നു.
ചൈനീസ് റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയ്ക്ക് അരികിലായി പതിക്കുമെന്ന കാര്യം ഇന്നു പുലര്‍ച്ചെ വരെ അവ്യക്തമായിരുന്നു. ഇന്തോനേഷ്യയ്ക്ക് സമീപം വീഴുമെന്നാണ് റഷ്യന്‍ സ്‌പേസ് ഏജന്‍സി ഇന്നലെ രാത്രിയോടെ പ്രവചിച്ചിരുന്നത്. എന്നാല്‍, റോക്കറ്റിന്റെ കാര്യത്തില്‍ ഭയപ്പെടേണ്ടതില്ലെന്നും ഭൂരിഭാഗവും അന്തരീക്ഷത്തില്‍ വച്ചു തന്നെ കത്തിപ്പോകുമെന്നും അവശേഷിക്കുന്നത് സമുദ്രത്തില്‍ പതിക്കുമെന്നുമായിരുന്നു ചൈനീസ് വാദം.
ഇപ്പോള്‍ അതാണ് ഏതാണ്ട് ശരിയായിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഈ സംഭവത്തിനെതിരേ ചൈനയുടെ നേര്‍ക്ക് വിരല്‍ ഉയര്‍ന്നു കഴിഞ്ഞു. ഇതുവരെ വിക്ഷേപിച്ചതില്‍ ഏറ്റവും വലിയ റോക്കറ്റുകളിലൊന്നാണ് ഇപ്പോള്‍ കടലില്‍ പതിച്ച ലോംഗ് മാര്‍ച്ച് 5 ബി റോക്കറ്റ് എന്നാണ് വിവരം. ഇതിന് 21 ടണ്ണോളം വിക്ഷേപണസമയത്ത് ഭാരമുണ്ടായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയിലേക്ക് പതിക്കുമ്പോള്‍ 18 ടണ്ണായിരുന്നു ഭാരം. ഇതിലെത്ര മാത്രം കടലില്‍ പതിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്.