കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പാലാ ജനറല്‍ ആശുപത്രിയിലും നിലവിലുള്ള ചികിത്സാ സൗകര്യങ്ങള്‍ വിപുലീകരിക്കും. പാലാ ജനറല്‍ ആശുപത്രിയിലെ സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ നിലവില്‍ 105 കിടക്കകളുണ്ട്. ഇവിടെ ഓക്‌സിജന്‍ സൗകര്യമുള്ള 20 കിടക്കകളും മറ്റ് 100 കിടക്കകളും ഉടന്‍ സജ്ജമാക്കും.

സ്വകാര്യ വ്യവസായ ശാലകളില്‍നിന്നുള്‍പ്പെടെ ജില്ലയില്‍ ഇതുവരെ 252 ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ ശേഖരിച്ചു. ഇവയില്‍ 169 എണ്ണം ചികിത്സാ ആവശ്യത്തിനായി കണ്‍വേര്‍ട്ട് ചെയ്ത് ഓക്‌സിജന്‍ നിറച്ച് ജില്ലയില്‍ എത്തിച്ചു. ശേഷിക്കുന്നവ ഉടന്‍ ലഭ്യമാകുമെന്നും കൂടുതല്‍ സിലിന്‍ഡറുകള്‍ ശേഖരിക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group