
സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ മെയ് 8 മുതല്‍; സെമി ലോക്ക് ഡൗണ്‍ ആളുകള്‍ കാര്യമാക്കിയില്ല; സ്ഥിതി ഗുരുതരം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ മെയ് 8 മുതല്‍ പ്രാബല്യത്തില്‍ വരും. മെയ് 8 രാവിലെ 6മണി മുതല്‍ മെയ് 16 വരെയാണ് സമ്പൂര്‍ണ്ണ അടച്ചിടല്‍. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനം.
സെമി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയെങ്കിലും നിയന്ത്രണങ്ങള്‍ ആളുകള്‍ പാലിച്ചിരുന്നില്ല. പൊതുഗതാഗതമടക്കം അനുവദിക്കില്ല. ആശുപത്രി, പാല്‍, പത്രം, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങിയവയെ ഒഴിവാക്കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അര ലക്ഷത്തിലേക്ക് രോഗികളുടെ എണ്ണം അടുക്കുന്നതാണ് സമ്പൂര്‍ണ്ണ അടച്ചിടലിലേക്ക് നീങ്ങാന്‍ കാരണം. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നതാണ് കേരളത്തിന് ഭീഷണിയാകുന്നത്.
നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 3,75,658 ആണ്. തിരുവന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ബെഡുകള്‍ ഒഴിവില്ലാത്തത്, സംസ്ഥാനത്ത് സാമൂഹിക വ്യാപനം നടക്കുന്നുവെന്നതിന്റെ തെളിവാണ്. ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനം.
സാമ്പകത്തിക അടിത്തറയെ ബാധിക്കുമെങ്കിലും മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതാണ് എട്ട് ദിവസത്തേക്ക് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ കാരണം. രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നെങ്കില്‍ മാത്രമേ ആരോഗ്യ സംവിധാനങ്ങള്‍ക്കും ഫലപ്രദമായി പ്രവര്‍ത്തിക്കാനാവൂ. ഓക്‌സിജന്‍, വെന്റിലേറ്റര്‍, ഐസിയു സംവിധാനങ്ങളുടെ പരിമിതിയും കണക്കിലെടുത്താണ് തീരുമാനം.