ജനം വിധിയെഴുത്താൻ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം അയ്യപ്പന്റേതാക്കി ചാണ്ടി ഉമ്മന്‍; പരിഹസിച്ച് സാഹിത്യകാരന്‍ ബെന്യാമിന്‍;വിത്തുഗുണം പത്തുഗുണമെന്ന് സോഷ്യൽ മീഡിയ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: വോട്ടെണ്ണലിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം ശബരിമല ധര്‍മ്മ ശാസ്താവിന്റേതാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍.

ഇതിനെ പരിഹസിച്ച് പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന്‍ രംഗത്തെത്തി. ‘സര്‍വ്വ പ്രതീക്ഷയും കൈവിടുമ്പോള്‍ മനുഷ്യന്‍ ദൈവത്തില്‍ ആശ്രയിക്കുന്നത് സ്വാഭാവികം. അയ്യപ്പാ..ഈ ആത്മാവിന് കൂട്ടായിരിക്കണേ..എന്നാണ് ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ശബരിമല വിഷയം ആദ്യം ഉന്നയിച്ചത് ഉമ്മന്‍ചാണ്ടിയായിരുന്നു. കൂടാതെ കോണ്‍ഗ്രസും ശബരിമല വിഷയം തിരഞ്ഞെടുപ്പിന് വേണ്ടി ഉപയോഗിച്ചിരുന്നു.

നേരത്തെ ശബരിമല ക്ഷേത്രത്തിന്റെ ചിത്രം ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ കവര്‍ പേജ് ആക്കിയിരുന്നു.

അതേസമയം, വേട്ടെണ്ണലിന്റെ തൊട്ടുമുമ്പത്തെ ദിവസത്തില്‍ ചാണ്ടി ഉമ്മന്റെ നീക്കം ഇപ്പോള്‍ രാഷ്ടീയലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്.

 

സോഷ്യല്‍ മീഡിയയിലും ചാണ്ടി ഉമ്മന്റെ നീക്കം വൈറലാകുന്നുണ്ട്. അപ്പന്റെ മകൻ തന്നെ, വിത്തുഗുണം പത്തുഗുണം, ധർമം ജയിക്കും തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.