play-sharp-fill
ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 1700ല്‍ നിന്നും 500 രൂപയാക്കി കുറച്ച് ഡിഡിആര്‍സി; നടപടി തേര്‍ഡ് ഐ ന്യൂസ് വാര്‍ത്ത പുറത്ത് വിട്ട് അരമണിക്കൂറിനകം; തേര്‍ഡ് ഐ ന്യൂസ് ഇംപാക്റ്റ്

ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 1700ല്‍ നിന്നും 500 രൂപയാക്കി കുറച്ച് ഡിഡിആര്‍സി; നടപടി തേര്‍ഡ് ഐ ന്യൂസ് വാര്‍ത്ത പുറത്ത് വിട്ട് അരമണിക്കൂറിനകം; തേര്‍ഡ് ഐ ന്യൂസ് ഇംപാക്റ്റ്

സ്വന്തം ലേഖകന്‍

കോട്ടയം: കോവിഡ് പരിശോധനയായ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് 1700 രൂപ ഈടാക്കിക്കൊണ്ടിരുന്ന ഡിഡിആര്‍സി ഒടുവില്‍ സര്‍ക്കാരിന്റെ വഴിക്ക്. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് 500 രൂപയായിട്ടും ഡിഡിആര്‍സിയിലെ നിരക്ക് 1700 രൂപയായിരുന്നു.

വെള്ളിയാഴ്ച രാവിലെ ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്ത യുവാവ് സര്‍ക്കാര്‍ നിശ്ചയിച്ച തുകയായ 500 രൂപ ക്യാഷ് കൗണ്ടറില്‍ നല്‍കിയപ്പോള്‍, ഇവിടുത്തെ നിരക്ക് 1700 രൂപയാണെന്നും അത് നല്‍കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേത്തുടര്‍ന്ന് യുവാവ് ബില്ല് അടയ്ക്കുകയും ബില്ലിന്റെ കോപ്പി സഹിതം തേര്‍ഡ് ഐ ന്യൂസില്‍ പരാതി അറിയിക്കുകയും ചെയ്തു. സംഭവം സത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം ഡിഡിആര്‍സിയുടെ പകല്‍ക്കൊള്ളയ്‌ക്കെതിരെ തേര്‍ഡ് ഐ ന്യൂസ് വാര്‍ത്ത പുറത്ത് വിട്ടു.

വാര്‍ത്ത പുറത്ത് വന്ന് മണിക്കൂറുകള്‍ക്കകം 1700 രൂപയില്‍ നിന്നും 500 രൂപയാക്കി ഡിഡിആര്‍സി നിരക്ക് കുറച്ചു.

സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയാക്കി കുറച്ച് സര്‍ക്കാര്‍ ഉത്തരവ് വന്നതിന് പിന്നാലെ ഡയനോവ ഉള്‍പ്പെടെയുള്ള ലാബുകള്‍ ഇന്ന് രാവിലെ മുതല്‍ തന്നെ 500 രൂപ മാത്രമാണ് ഈടാക്കിയിരുന്നത്. ഈ സാഹചര്യത്തിലാണ് ഡിഡിആര്‍സി അമിത തുക ഈടാക്കി രോഗികളെ വലച്ചത്.

 

 

Tags :