video
play-sharp-fill

എത്ര പറഞ്ഞാലും പഠിക്കാത്തവർ 4651 പേർ ..! ഇന്നലെ മാത്രം 52 വാഹനങ്ങൾ പിടിച്ചെടുത്തു: കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചവർക്കെതിരെ കർശന നടപടിയുമായി പൊലീസ്

എത്ര പറഞ്ഞാലും പഠിക്കാത്തവർ 4651 പേർ ..! ഇന്നലെ മാത്രം 52 വാഹനങ്ങൾ പിടിച്ചെടുത്തു: കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചവർക്കെതിരെ കർശന നടപടിയുമായി പൊലീസ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4651 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1006 പേരാണ്. 52 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 20214 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

ക്വാറന്‍റൈന്‍ ലംഘിച്ചതിന് മൂന്ന് കേസും റിപ്പോര്‍ട്ട് ചെയ്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം സിറ്റി – 1846, 226, 2
തിരുവനന്തപുരം റൂറല്‍ – 91, 55, 14
കൊല്ലം സിറ്റി – 1715, 224, 15
കൊല്ലം റൂറല്‍ – 380, 23, 0
പത്തനംതിട്ട – 97, 102, 0
ആലപ്പുഴ- 29, 21, 0
കോട്ടയം – 109, 64, 0
ഇടുക്കി – 58, 18, 0
എറണാകുളം സിറ്റി – 94, 67, 7
എറണാകുളം റൂറല്‍ – 93, 33, 2
തൃശൂര്‍ സിറ്റി – 4, 5, 1
തൃശൂര്‍ റൂറല്‍ – 6, 8, 0
പാലക്കാട് – 10, 14, 0
മലപ്പുറം -4, 11, 2
കോഴിക്കോട് സിറ്റി – 2, 8, 0
കോഴിക്കോട് റൂറല്‍ – 58, 80, 8
വയനാട് – 9, 0, 1
കണ്ണൂര്‍ സിറ്റി – 29, 29, 0
കണ്ണൂര്‍ റൂറല്‍ – 5, 5, 0
കാസര്‍ഗോഡ് – 12, 13, 0