video
play-sharp-fill

സ്‌ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു ; വീട്ടിൽ വന്ന് വധഭീഷണി മുഴക്കി; ഉന്നതഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് വിരട്ടൽ ; അമ്പിളി ദേവിക്ക് നേരെ വധഭീഷണി ; ആദിത്യനെതിരെ കേസെടുത്തു 

സ്‌ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു ; വീട്ടിൽ വന്ന് വധഭീഷണി മുഴക്കി; ഉന്നതഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് വിരട്ടൽ ; അമ്പിളി ദേവിക്ക് നേരെ വധഭീഷണി ; ആദിത്യനെതിരെ കേസെടുത്തു 

Spread the love

 

സ്വന്തം ലേഖകൻ

 

കൊല്ലം: സ്‌ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചെന്നും വധഭീഷണി മുഴക്കിയെന്നുമുള്ള അമ്പിളി ദേവിയുടെ പരാതിയില്‍ നടൻ ആദിത്യനെതിരേ ചവറ പോലീസ്‌ കേസെടുത്തു.

 

 

“എന്നെ മാനസികമായി പീഡിപ്പിച്ചു. ഇല്ലാത്ത തെളിവുകള്‍ ഉണ്ടെന്ന്‌ പറഞ്ഞായിരുന്നു അപമാനിക്കല്‍. ക്രൂരമായ പീഡനം അനുഭവിച്ചു. ഇനി നിയമത്തിന്റെ വഴിയില്‍ പോകാനാണു തീരുമാനം. ഉന്നത ഉദ്യോഗസ്‌ഥരുമായി ബന്ധമുണ്ടെന്നും തന്നെ ഒന്നും ചെയ്യില്ലെന്നുമാണ്‌ ആദിത്യന്റെ വെല്ലുവിളി. ആദിത്യന്‍ ജീവിതത്തിലും മികച്ച നടനാണ്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ എനിക്ക്‌ നിയമത്തില്‍ വിശ്വാസമുണ്ട്‌.”- ആദിത്യനെതിരേ നിയമപരമായി മുന്നോട്ടുപോകുമെന്നു അമ്പിളി ദേവി പറഞ്ഞു.

 

ആദിത്യന്‍ വീട്ടിലെത്തി വധഭീഷണി മുഴക്കിയെന്നും വിവാഹ മോചനം ആവശ്യപ്പെട്ട്‌ കുഴപ്പങ്ങളുണ്ടാക്കിയെന്നും അമ്ബിളി ദേവി ആരോപിക്കുകയും പ്രത്യാരോപണങ്ങളുമായി ആദിത്യൻ രംഗത്ത് വരികയും ചെയ്തിരുന്നു.

 

ആദിത്യന്റെയും വനിതാസുഹൃത്ത് ഗ്രീഷ്മയുടെയും മൊബൈല്‍ ഫോണും കോള്‍ രേഖകളും പരിശോധിക്കണമെന്നാവശ്യപ്പെട്ട്‌ കരുനാഗപ്പള്ളി എ.സി.പിക്കും ചവറ പോലീസിലും അമ്പിളി ദേവി പരാതി നല്‍കി.

 

അമ്പിളി ദേവിയുടെ വീട്ടിലെത്തി ആദിത്യന്‍ അക്രമം കാട്ടുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിന്‌ പിന്നാലെ തൃശൂര്‍ സ്വരാജ്‌ റൗണ്ടിന്‌ സമീപത്തെ ഇടറോഡില്‍ കൈയിലെ ഞരമ്പ് മുറിച്ച്‌ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ച നിലയില്‍ ആദിത്യനെ കാറിനുള്ളില്‍ കണ്ടെത്തിയിരുന്നു.

 

 

അമ്പിളി ദേവിയുടെയും ആദിത്യന്റെയും കുടുംബപ്രശ്‌നങ്ങള്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി സമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

Tags :