എട്ടാംക്ലാസ് വിദ്യാർത്ഥിനിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു : സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും പാർട്ടി അംഗവും പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കല്ലമ്പലം: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച രണ്ട് പേർ പൊലീസ് പിടിയിൽ.നാവായിക്കുളം ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് അംഗവും, സി.പി.എം മരുതിക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയുമായ മുല്ലനല്ലൂർ പുത്തൻ വീട്ടിൽ സഫറുള്ള (44), പാർട്ടി ബ്രാഞ്ച് അംഗവും സുഹൃത്തുമായ മുല്ലനല്ലൂർ കാവുവിള പുത്തൻ വീട്ടിൽ ഷമീർ (32) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

വിദ്യാർത്ഥിനിയെ പ്രലോഭിപ്പിച്ചും, കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയും കഴിഞ്ഞ ആറു മാസമായി ഇരുവരും മാറിമാറി പീഡിപ്പിക്കുകയായിരുന്നു. ആദ്യം ഷമീറാണ് കുട്ടിയെ പീഡിപ്പിച്ചതെന്നും ,തുടർന്ന് സഫീറുള്ളയും ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പൊലീസ് വ്യക്തമാക്കി. വീടിന്റെ മുകളിലത്തെ നിലയിലാണ് ഇരുവരും രഹസ്യമായി സന്ധിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടിയുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ തന്നെയാണ് വിവരം ചൈൽഡ് ലൈനിൽ അറിയിച്ചത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിംങ്ങിനിടയിലാണ് സംഭവം പുറംലോകമറിയുന്നത്.

ജുവൈനൽ മജിസ്‌ട്രേട്ടിന് മുന്നിൽ ഹാജരായി കുട്ടി മൊഴി നല്കുകയും ചെയ്തു. തുടർന്ന് ,ഒളിവിൽ പോകാൻ ശ്രമിച്ച പ്രതികളെ പള്ളിക്കൽ ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ശരലാൽ, ഗ്രേഡ് എസ് .ഐ ബാബു, എ.എസ്.ഐ അനിൽകുമാർ , സി.പി.ഒ ബിജുമോൻ, ഹോം ഗാർഡ് ശിവശങ്കരപിള്ള എന്നിവരടങ്ങുന്ന സംഘമാണ് സാഹസികമായി പിടി കൂടിയത്.

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.