ചാൻസിനു വേണ്ടി ശരിക്കും അധ്വാനിക്കുന്ന കുട്ടിയാണ്..! സാനിയ ഇയ്യപ്പന്റെ പോസ്റ്റിനു താഴെ നന്ദന വർമ്മയുടെ അശ്ലീല കമന്റ്; സംഭവം വിവാദമായതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി വിശദീകരണം

Spread the love

തേർഡ് ഐ സിനിമ

കൊച്ചി: സോഷ്യൽ മീഡിയയിൽ വലിയ തർക്കം നടക്കുകയാണ്. സാനിയ ഇയ്യപ്പന്റെ പോസ്റ്റിനു താഴെ യുവനടി നന്ദന വർമ്മയുടെ പോസ്റ്റ് വന്നതാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്. സാനിയ ഇയ്യപ്പന് പിറന്നാൾ ആശംസ അറിയിച്ചു ഇട്ട പോസ്റ്റിനു താഴെ – വരാതിരിക്കുമോ ശരിക്കും അധ്വാനിക്കുന്ന കുട്ടിയാണ്. ചാൻസിനു വേണ്ടി ശരിക്കും അധ്വാനിക്കും പാവം. – എന്ന കമന്റ് നന്ദന വർമ്മയുടെ പേരിൽ വന്നതാണ് ഇപ്പോൾ വിവാദമായി മാറിയത്.

സാനിയ അയ്യപ്പനെപ്പറ്റിയുളള പോസ്റ്റിന് കീഴിൽ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും മോശം കമന്റ് വന്നതിന് പിന്നാലെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി വെളിപ്പെടുത്തി നടി നന്ദന വർമ്മ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നന്ദന ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഞാനിത് ഇപ്പോഴാണ് അറിയുന്നത്. അക്കൗണ്ടിൽ നിന്ന് എന്തെങ്കിലും തരത്തിലുള്ള മോശം കമന്റുകളോ പോസ്റ്റുകളോ വന്നിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ ഞാനല്ല. അത്തരത്തിലുള്ള കമന്റുകൾ വഴി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുകയാണ്.

എനിക്കിത് സംബന്ധിച്ച് നിരവധി കോളുകളും സന്ദേശങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. ഞാനോ എന്റെ ടീമോ അറിഞ്ഞല്ല ഇത് നടന്നത്. ഈ സംഭവത്തിന് ശേഷമാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി അറിയാൻ കഴിഞ്ഞതെന്നും നന്ദനയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറയുന്നു.

ടൊവിനോ തോമസ് നായകനായെത്തിയ ഗപ്പി എന്ന സിനിമയിലെ ആമിന എന്ന കഥാപാത്രത്തിലൂടെയാണ് നന്ദന പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. ആകാശമിഠായി, സൺഡേ ഹോളിഡേ, അഞ്ചാം പാതിര തുടങ്ങിയ സിനിമകളിലും നന്ദന വർമ്മ അഭിനയിച്ചിട്ടുണ്ട്. കാവ്യ പ്രകാശ് സംവിധാനം ചെയ്ത വാങ്ക് എന്ന സിനിമയാണ് ഒടുവിൽ പുറത്തുവന്നത്.