video
play-sharp-fill

സംസ്ഥാനത്ത് ഉടൻ ലോക്ക് ഡൗൺ ഏർപ്പെടുത്തില്ല ; വാക്സിൻ ക്ഷാമം രൂക്ഷം; ദിവസേന രണ്ടരലക്ഷം പേർക്ക് വാക്സിൻ എന്ന ലക്ഷ്യത്തിൽ എത്താനായില്ല; നിയന്ത്രണങ്ങൾ കർശനമാക്കും

സംസ്ഥാനത്ത് ഉടൻ ലോക്ക് ഡൗൺ ഏർപ്പെടുത്തില്ല ; വാക്സിൻ ക്ഷാമം രൂക്ഷം; ദിവസേന രണ്ടരലക്ഷം പേർക്ക് വാക്സിൻ എന്ന ലക്ഷ്യത്തിൽ എത്താനായില്ല; നിയന്ത്രണങ്ങൾ കർശനമാക്കും

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിൽ ശക്തമായ സജ്ജീകരണങ്ങളുമായി സർക്കാർ. വാക്സിൻ എല്ലാവർക്കും സൗജന്യമായിരിക്കുമെന്നും പ്രായത്തിന്റെ അടിസ്ഥാനത്തിലല്ല വിതരണം ചെയ്യുകയെന്നും നിലവിൽ ഒക്സിജൻ ദൗർലഭ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലെ പ്രധാന കാര്യങ്ങൾ ;

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാരിന്റെ പ്രതിരോധ മന്ത്രമായി ‘ക്രഷ് ദി കർവ്’.

ഒരു താലൂക്കിൽ ഒരു സി എഫ് എൽ ടി സി ഉറപ്പാക്കും.

ദിവസേന രണ്ടരലക്ഷം പേർക്ക് വാക്സിൻ എന്ന ലക്ഷ്യത്തിൽ എത്താനായില്ല.

എസ് എം എസ് ക്യാപയിൻ ശക്തിപ്പെടുത്തും.

വാക്സിൻ ക്ഷാമം രൂക്ഷം.

കേന്ദ്രത്തിന്റെ വാക്സിൻ നയം പ്രതികൂലം.

ഒക്സിജൻ ദൗർലഭ്യം ഇല്ല.

ഐ സി യു, വെന്റിലേറ്റർ സംവിധാനങ്ങൾ തൃപ്തികരം.

കേന്ദ്രത്തിന് 150രൂപക്ക് കിട്ടുന്ന കോവിഷീൽഡ് സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്നത് 400രൂപക്ക്.

35%ൽ അധികം രോഗികൾ ഉള്ള പ്രദേശങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും.

വാർഡ് തല സമിതികൾ പുനർജീവിപ്പിക്കും.

വാർഡ് മെമ്പർ, ആശ വർക്കർ, പൊലീസ് പ്രതിനിധി തുടങ്ങിയവർ ഉൾപ്പെടുന്ന സമിതി എല്ലാ വാർഡിലും രൂപീകരിക്കണം.

ശനി, ഞായർ ദിവസങ്ങളിൽ കർശന നിയന്ത്രണം. അവശ്യസർവീസുകൾ മാത്രം അനുവദിക്കും.

 

 

 

 

Tags :