play-sharp-fill
വിജനമായ വഴിയിൽ വച്ച് സുബീറയെ ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ അഴിച്ചെടുത്തു ;മൃതദേഹം ചാക്കിൽ കെട്ടി പറമ്പിൽ സൂക്ഷിച്ചു ; അന്വേഷണസംഘത്തിന് എല്ലാ സഹായവും ചെയ്തു കൊടുക്കാൻ ഒന്നും അറിയാത്തവനായി മുന്നിൽ നിന്നു : വളാഞ്ചേരിയിലെ ‘ടെയ്‌ലർ മണി’ അൻവറിന്റെ മൊഴി ഇങ്ങനെ

വിജനമായ വഴിയിൽ വച്ച് സുബീറയെ ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ അഴിച്ചെടുത്തു ;മൃതദേഹം ചാക്കിൽ കെട്ടി പറമ്പിൽ സൂക്ഷിച്ചു ; അന്വേഷണസംഘത്തിന് എല്ലാ സഹായവും ചെയ്തു കൊടുക്കാൻ ഒന്നും അറിയാത്തവനായി മുന്നിൽ നിന്നു : വളാഞ്ചേരിയിലെ ‘ടെയ്‌ലർ മണി’ അൻവറിന്റെ മൊഴി ഇങ്ങനെ

സ്വന്തം ലേഖകൻ

മലപ്പുറം: വളാഞ്ചേരിയിൽ 21 കാരിയായ സുബീറയെ ആക്രമിച്ച് കൊലപ്പെടുത്തിയത് മൂന്നര പവൻ സ്വർണത്തിന് വേണ്ടിയെന്ന് കേസിൽ പ്രതിയായ അൻവറിന്റെ മൊഴി. പതിവ് പോലെ ക്ലിനിക്കിലെ ജോലിയക്കായി വീട്ടിൽ നിന്നിറങ്ങിയ സുബീറയെ വീടിന് 50 മീറ്റർ അടുത്തുള്ള വിജനമായ വഴിയിൽ വെച്ച് ആക്രമിക്കുകയായിരുന്നു.

തുടർന്ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ അഴിച്ചെടുത്ത് മൃതദേഹം തൊട്ടടുത്ത പറമ്പിൽ സൂക്ഷിച്ചു. മൃതദേഹം ചാക്കിൽ കെട്ടിയ ശേഷം ഇയാളുടെ ചുമതലയിലുള്ള സമീപത്തെ പറമ്പിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അൻവർ തന്നെയായിരുന്നു ഈ പറമ്പിന്റെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നതും. അതിനാൽ തന്നെ ഇയാളുടെ പെരുമാറ്റത്തിൽ ആർക്കും ഒരു സംശയവും തോന്നിയിരുന്നില്ല. നടത്തുന്നയാളായതിനാൽ ആർക്കും സംശയം തോന്നിയില്ല.

പിന്നാലെ ഒരു കുഴിയെടുത്ത് മൃദേഹം മൂടകയും ചെയ്തു. പിന്നീട് കൃഷി ആവശ്യത്തിനെന്ന വ്യാജേന സമീപത്തെ ക്വാറിയിലെ മണ്ണുമാന്തി യന്ത്രം വിളിച്ചു കൊണ്ടു വന്ന് അവിടെ മണ്ണിട്ട് നികത്തുകയായിരുന്നു.

മറ്റു നിരവധി സ്ത്രീകളുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. ഇത്തരത്തിലുണ്ടായ സാമ്പത്തിക ബാധ്യത തീർക്കാനായി ജോലിക്ക് പോകുന്ന സുബീറയെ ആക്രമിക്കാൻ ഇയാൾ പദ്ധതി തയാറാക്കുകയായിരുന്നു.

നേരത്തെ പരിശോധനക്കും അന്വേഷണത്തിനുമായെത്തിയ പൊലീസ് സംഘത്തിന് സഹായങ്ങൾ ചെയ്തു കൊടുക്കാനും ഇളനീർ വെട്ടികൊടുക്കാനുമൊക്കെ പ്രതി അൻവർ മുന്നിലുണ്ടായിരുന്നു. സംശയത്തിന് ഒട്ടും ഇട നൽകാത്ത വിധമായിരുന്നു അയാളുടെ പെരുമാറ്റം.

സുബീറ പരിസരം വിട്ട് പുറത്തു പോയിട്ടില്ലെന്ന് ഉറപ്പിച്ച പൊലീസ് നടത്തിയ പരിശോധനയിലാണ് സമീപത്തെ പറമ്പിൽ മണ്ണിളകി കിടക്കുന്നത് ശ്രദ്ധിക്കുന്നത്. കൂടുതൽ പരിശോധന നടത്തിയപ്പോൾ മൃദേഹം കണ്ടെത്തുകയായിരുന്നു.40 ദിവസങ്ങൾക്ക് മുൻപാണ് ആതവനാട് കഞ്ഞിപ്പുര ചോറ്റൂർ കിഴുകപറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്തിനെ കാണാതായത്.