
സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്ത് രണ്ടാം വരവിനെത്തിനെത്തിയ കൊവിഡ് കൂടുതൽ അപകടകാരിയെന്ന് റിപ്പോർട്ട്. എന്നാല്‍ ആന്റിജന്‍ പരിശോധനയിലും ആര്‍ടിപിസിആര്‍ പരിശോധനയിലും നെഗറ്റീവ് ആണെന്ന് ഫലം ലഭിച്ചാലും കൊവിഡ് പോസിറ്റീവ് ആകാനുളള സാധ്യത കൂടുതലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
കൊവിഡ് പരിശോധനാ ഫലം നല്‍കുന്നതില്‍ ഏറ്റവും കൃത്യതയുളള പരിശോധനയായി കണക്കാക്കുന്ന ആര്‍ടിപിസിആറിനേയും പൂര്‍ണമായി ആശ്രയിക്കാന്‍ ഇനി സാധിക്കില്ല എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. കൊവിഡിന്റെ ശവപ്പറമ്പായി മാറിയ ഗുജറാത്തില്‍ ഈ പ്രശ്‌നം നിരവധി ഡോക്ടര്‍മാര്‍ ഇതിനകം ഉയര്‍ത്തിക്കാണിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് കണ്ടെത്തിയ നിരവധി രോഗികള്‍ക്കാണ് കൊവിഡ് ഉളളതായി പിന്നീട് നടത്തിയ സിടി സ്‌കാന്‍ പരിശോധനയില്‍ തെളിഞ്ഞത്.
ആര്‍ടിപിസിആര്‍ പരിശോധനയില്‍ കൊവിഡ് നെഗറ്റീവ് ആണെന്ന് കണ്ടെത്തുകയും പിന്നീട് സിടി സ്‌കാനില്‍ കൊവിഡ് ശ്വാസകോശത്തെ ബാധിച്ചിരിക്കുന്നതായി കണ്ടെത്തുകയും ചെയ്യുന്ന കേസുകള്‍ കൂടുകയാണെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരേസമയം ആര്‍ടിപിസിആര്‍ പരിശോധനയും സിടി സ്‌കാനും കൂടി നടത്താനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. സിടി സ്‌കാനില്‍ കൊവിഡിന്റെ സൂചനയുണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് ഒരു തവണ കൂടി നടത്താനും നിര്‍ദേശമുണ്ട്.
”കൊറോണ വൈറസിന്റെ രോഗോത്പാദന രീതി മാറുന്നത് കൊണ്ടാവാം തുടക്ക ഘട്ടത്തില്‍ തന്നെ വൈറസ് ശ്വാസകോശത്തെ ആക്രമിക്കാനുളള കാരണം. അതുകൊണ്ട് തന്നെ സിടി സ്‌കാന്‍ നിര്‍ണായകമാണ്. കാരണം ശ്വാസകോശത്തെ വൈറസ് പിടികൂടുന്നതോടെ തന്നെ നിങ്ങള്‍ വൈകിയിരിക്കുന്നു” എന്നാണ് പകര്‍ച്ചവ്യാധി വിദഗ്ധനായ ഡോ. ഹിതേന്‍ കരേലിയ വ്യക്തമാക്കുന്നത്. ആര്‍ടിപിസിആറില്‍ നെഗറ്റീവ് ആയാലും സിടി സ്‌കാനിലും മറ്റും വൈറസ് ബാധ കണ്ടെത്തിയാല്‍ കൊവിഡ് രോഗിയായി തന്നെ കണക്കാക്കണം എന്നാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും മറ്റും ഗുജറാത്തിലെ വഡോദര മുന്‍സിപ്പല്‍ കോര്‍പറേഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
”ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയിട്ടും റേഡിയോളജിക്കല്‍ പരിശോധയില്‍ ചികിത്സ ആവശ്യമുണ്ടെന്ന് കണ്ടെത്തിയ രോഗികളെ കണ്ടിട്ടുണ്ട്. സിടി സ്‌കാനില്‍ ഒരു രോഗിക്ക് 25ല്‍ 10 ആയിരുന്നു സ്‌കോര്‍. അതിനര്‍ത്ഥം അയാളുടെ ശ്വാസകോശത്തില്‍ അണുബാധയേറ്റിട്ടുണ്ട്” എന്നാണെന്ന് വഡോദരയിലെ സ്വകാര്യ ആശുപത്രികളുടെ സംഘടനയായ എസ്‌ഇടിയു പ്രസിഡണ്ട് ഡോ. കൃതേഷ് ഷാ പറയുന്നു.