play-sharp-fill
മകളെ കൊന്നശേഷം വിഷമം തീര്‍ക്കാന്‍ പോയത് ഗോവയില്‍; പിടിക്കപ്പെടുമെന്ന് ഉറപ്പുള്ളതിനാല്‍ അതുവരെ അടിച്ചുപൊളിച്ച് ജീവിക്കാന്‍ തീരുമാനം; മകളെ പുഴയിലെറിഞ്ഞ ശേഷം ചാടാനൊരുങ്ങിയപ്പോള്‍ വെള്ളത്തിനോട് പേടി തോന്നുന്ന അവസ്ഥയിലെത്തി; പിടിയിലായ ശേഷവും സനു മോഹന്‍ എന്ന സൈക്കോ ക്രിമിനലിന്റെ അതിബുദ്ധി അതിശയിപ്പിക്കുന്നത്

മകളെ കൊന്നശേഷം വിഷമം തീര്‍ക്കാന്‍ പോയത് ഗോവയില്‍; പിടിക്കപ്പെടുമെന്ന് ഉറപ്പുള്ളതിനാല്‍ അതുവരെ അടിച്ചുപൊളിച്ച് ജീവിക്കാന്‍ തീരുമാനം; മകളെ പുഴയിലെറിഞ്ഞ ശേഷം ചാടാനൊരുങ്ങിയപ്പോള്‍ വെള്ളത്തിനോട് പേടി തോന്നുന്ന അവസ്ഥയിലെത്തി; പിടിയിലായ ശേഷവും സനു മോഹന്‍ എന്ന സൈക്കോ ക്രിമിനലിന്റെ അതിബുദ്ധി അതിശയിപ്പിക്കുന്നത്

സ്വന്തം ലേഖകന്‍

കൊച്ചി: മകളെ കൊന്ന് പുഴയിലെറിഞ്ഞ ശേഷം ഒളിവിലായിരുന്ന സനു മോഹന്റെ യാത്രകള്‍ ബുദ്ധിപരമായിരുന്നുവെന്ന് പൊലീസ്. കര്‍ണാടകയിലെ കാര്‍വാറില്‍ ഞായര്‍ പുലര്‍ച്ചെ 3നു പിടിയിലായ സനു മോഹനെ (40) കൊലപാതകക്കേസില്‍ തൃക്കാക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. ശേഷം കാക്കനാട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ഈ മാസം 29 വരെ പൊലീസ് കസ്റ്റഡിയില്‍ നല്‍കി. സൈക്കോ ക്രിമിനലാണ് സനു മോഹന്‍ എന്ന് പൊലീസ് പറയുന്നു.

കുറ്റകൃത്യം തെളിയിക്കണമെങ്കില്‍ ഡിജിറ്റല്‍ തെളിവുകള്‍ അനിവാര്യമാണെന്നിരിക്കെ ഒരു ഡിജിറ്റല്‍ തെളിവും അവശേഷിപ്പിക്കാതെയാണ് സനു മോഹന്‍ ചുവട് വച്ചത്. കങ്ങരപ്പടി ഫ്ളാറ്റില്‍ താമസം തുടങ്ങിയപ്പോള്‍ തന്നെ ഫേസ്ബുക്കില്‍ ഇന്‍ആക്റ്റീവ് ആയി. മൊബൈല്‍ ഫോണിലും വാട്സാപ്പിലും ചാറ്റ് ചെയ്യുന്നതും വളരെ കുറവാണ്. എല്ലാവരോടും നേരിട്ടുള്ള സംസാരം മാത്രം. മൊബൈല്‍ പണമിടപാടുകളും ഇല്ല. കൊലപാതകം നടക്കുന്ന മാര്‍ച്ച് 21-നു ശേഷമുള്ള ദിവസങ്ങളില്‍ പോലും മൊബൈല്‍ ഫോണില്‍ അസ്വാഭാവികമായി ഒന്നുമില്ല. പദ്ധതി ആസൂത്രണം ചെയ്യുന്നതിനു മുന്നെ തന്നെ ഫോണ്‍ തകരാറിലാണെന്നു പറഞ്ഞ് ഉപേക്ഷിച്ചു. പിന്നീട് ഭാര്യയുടെ ഫോണ്‍ ഉപയോഗിച്ചു. ഇതിലും തെളിവൊന്നുമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്‍പതിനായിരം രൂപക്ക് കാര്‍ വിറ്റ അതുകൊണ്ട് തന്നെ യാത്രാ വഴികളും കണ്ടെത്താനാകുന്നില്ല.

കൊച്ചിയില്‍നിന്നു കാറില്‍ മാര്‍ച്ച് 22ന് കോയമ്പത്തൂരിലെത്തിയ സനു, കാര്‍ അവിടെ 50,000 രൂപയ്ക്കു വിറ്റു. ശേഷം ബസ് ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനത്തിലൂടെയായിരുന്നു സനു യാത്ര ചെയ്തിരുന്നത്. ഈറോഡ്, ഉഡുപ്പി വഴി കൊല്ലൂരില്‍ ഏപ്രില്‍ 10ന് എത്തി.

ഒളിവില്‍ കഴിയുന്നതിനിടെ മൊബൈല്‍ ഫോണോ എടിഎം കാര്‍ഡോ ഉപയോഗിച്ചിട്ടില്ല. ആധാര്‍ കാര്‍ഡ് മാത്രമായിരുന്നു കൈവശം. കൊല്ലൂരില്‍ 6 ദിവസം ലോഡ്ജില്‍ തങ്ങിയ ശേഷം ബില്ലടക്കാതെ മുങ്ങി ഉഡുപ്പി കാര്‍വാറിലെത്തി. ഗോവയിലേക്കു കടക്കുകയായിരുന്നു ലക്ഷ്യം. പിടിക്കമെടുമെന്ന് ഉറപ്പായിരുന്നുവെന്നും അത്‌കൊണ്ട് ബാക്കി ദിവസങ്ങള്‍ അടിച്ചുപൊളിച്ച് ജീവിക്കാനുമായിരുന്നു തീരുമാനം. കാര്‍വാര്‍ ബീച്ചില്‍, ഞായര്‍ പുലര്‍ച്ചെ കര്‍ണാടക പൊലീസ് തിരിച്ചറിഞ്ഞതോടെ പിടികൂടി.

മകളെ കൊന്ന ശേഷം പുഴയിലെറിഞ്ഞ സനു അപ്പോള്‍ തന്നെ മരിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും, എന്നാല്‍ പുഴയിലെ വെള്ളം കണ്ടപ്പോള്‍ വല്ലാത്ത ഭയം തോന്നിയതിനാല്‍ പിന്മാറുകയായിരുന്നുവെന്നും വെളിപ്പെടുത്തി. മരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും പേടിയായിരുന്നുവെന്നും ഒളിവില്‍ കഴിയുന്നതിനിടെ പലതവണ ശ്രമിച്ചിരുന്നുവെന്നും സനു മോഹന്‍ മൊഴി നല്‍കിയിട്ടുണ്ട്

കൊലപാതക കുറ്റം (ഐ.പി.സി. 302), കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ വിഷം അടക്കമുള്ള സാധനങ്ങള്‍ നല്‍കി മാരകമായി പരിക്കേല്‍പ്പിക്കുക (ഐ.പി.സി. 328), തെളിവ് നശിപ്പിക്കുക (ഐ.പി.സി. 201) എന്നീ കുറ്റങ്ങളും ജുവനൈല്‍ ജസ്റ്റിസ് ആക്ട് 77 പ്രകാരം മദ്യം, പുകയില, ലഹരിവസ്തുക്കള്‍ എന്നിവ കുട്ടികള്‍ക്ക് നല്‍കല്‍ എന്ന കുറ്റം, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75 പ്രകാരം കുട്ടികളെ ആക്രമിക്കുക, ഉപദ്രവിക്കുക, അവഗണിക്കുക, മാനസിക-ശാരീരിക സമ്മര്‍ദം ഏല്‍പ്പിക്കുക എന്ന കുറ്റം എന്നിവ സനു മോഹനെതിരെ ചുമത്തി.

 

 

Tags :