യേശുവിന് താടിയും മുടിയും ഉണ്ട്: ഫോട്ടോഗ്രാഫർക്ക് പാടില്ല: ഈരാറ്റുപേട്ടയിലെ പള്ളിയിൽ ഫോട്ടോഗ്രാഫർമാർക്ക് പത്ത് കൽപ്പനകളുമായി വൈദികൻ
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊവിഡ് കാലത്ത് വിവാഹങ്ങൾ വെട്ടിക്കുറച്ചതും നിയന്ത്രങ്ങൾ ഏർപ്പെടുത്തിയതും ഏറ്റവും കൂടുതൽ ദുരിതത്തിലായത് ഫോട്ടോഗ്രാഫർമാരാണ്. വിവാഹ സീസണിൽ തന്നെയാണ് കഴിഞ്ഞ വർഷം കൊവിഡ് ലോക്ക് ഡൗൺ ഉണ്ടായതും. ഇത് ഏറെ ബാധിച്ചത് ഫോട്ടോഗ്രാഫർമാരെയാണ്. ഇതിൽ നിന്നും ഫോട്ടോഗ്രാഫർമാർ ഒന്നു പച്ച പിടിച്ച് വരികയായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ഈരാറ്റുപേട്ട പള്ളിയിലെ ഒരു വൈദികൻ്റെ പത്ത് കൽപ്പനകൾ എത്തിയിരിക്കുന്നത്. ഫോട്ടോഗ്രാഫറായ സിജോ കണ്ണഞ്ചിറ പങ്ക് വച്ച കുറിപ്പാണ് ഇപ്പോൾ വൈറലായി മാറിയത്.
സിജോയുടെ കുറിപ്പ് ഇങ്ങനെ –
Whatsapp Group 1 | Whatsapp Group 2 |Telegram Group
പതിനഞ്ചു വർഷത്തിന് മേലെ ആയി ഞാൻ ഈ ഫോട്ടോഗ്രാഫി ഫീൽഡിൽ വന്നിട്ട്…..
എനിക്ക് ഇതുവരെയും ഉണ്ടാകാത്ത ഒരു പുതിയ അനുഭവം ഞാൻ നിങ്ങളുമായി പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നു… 😊
കഴിഞ്ഞ ദിവസം ഒരു കല്യാണ ഫോട്ടോ എടുക്കാൻ കോട്ടയം കാഞ്ഞിരപ്പള്ളിക്ക് അടുത്ത് തിടനാട് സെൻറ്. ജോസഫ് കാത്തോലിക്ക പള്ളിയിൽ പോയി. ഞങ്ങൾ ചെന്നപ്പോൾ തന്നെ കപ്യാർ വന്നിട്ട് പറഞ്ഞു ഫോട്ടോഗ്രാഫേഴ്സ് എല്ലാവരും വികാരി അച്ചനെ കണ്ടിട്ടേ പള്ളിയിൽ കയറാവൂ എന്ന്….
അത് അനുസരിച്ചു എല്ലാവരും വികാരി അച്ചനെ കാണാൻ ഓഫീസിൽ ചെന്നു…
ചെന്നപ്പോൾ തന്നെ അദ്ദേഹം എല്ലാവർക്കും ബൈബളിലെ “പത്തു കല്പന” പോലെ “അഞ്ചു കല്പന” അടങ്ങുന്ന ഒരു പേപ്പർ കഷ്ണം ഞങ്ങൾക്ക് തന്നു…
(ആ കല്പ്പനകൾ ഈ പോസ്റ്റിന്റെ കൂടെ ഞാൻ കൊടുത്തിട്ടുണ്ട് )
ഫോട്ടോ /വീഡിയോഗ്രാഫേഴ്സ് പള്ളിയിൽ കയറുന്നതിന് മുൻപ് ഒരാൾക്ക് 500 രൂപ വെച്ച് പള്ളിയിൽ അടക്കണം. അപ്പോൾ അവിടുന്ന് ഒരു “ടാഗ്” നൽകും…. അത് ഇട്ടുവേണം ഫോട്ടോ എടുക്കാൻ…
വാങ്ങിക്കുന്ന പൈസ നമുക്ക് തിരിച്ചു കിട്ടും…
പക്ഷെ അതിനും ഉണ്ട് കുറച്ച് നിബന്ധനകൾ……
വരനും വധുവും പള്ളിയിലേക്ക് പ്രവേശിക്കുന്ന മുൻ വാതിലിൽ കൂടി ഫോട്ടോ /വീഡിയോഗ്രാഫേഴ്സ് പ്രവേശിക്കാൻ പാടില്ല… 🙄 നമുക്ക് ഉള്ള പ്രവേശനം മദ്ബഹയുടെ വലത് വശത്തുള്ള വാതിലിൽ കൂടി മാത്രം…
ആ വലത് വശത്ത് നിന്ന് മാത്രമേ ഫോട്ടോ /വീഡിയോ എടുക്കാവൂ…..
പിന്നെ വീഡിയോ ലൈറ്റ് + സ്റ്റാൻഡ് + ഫ്ലാഷ് ഒന്നും പള്ളിയിൽ ഉപയോഗിക്കാൻ അനുവാദം ഇല്ല… പള്ളിക്ക് അകത്ത് ആണേൽ നല്ല കുറ്റാകൂരിരുട്ട്….. 🌌🌌😡😁😁 അങ്ങനെ കുറെ നിബന്ധനകൾ…..😏
പിന്നെ അതിലെക്കെ രസകരമായി എനിക്ക് തോന്നിയ ഒരു കാര്യം………. 😁
മദ്ബഹയിലും, പള്ളിക്ക് അകത്തും മുടിയും താടിയും വളർത്തിയ കുരിശിൽ കിടക്കുന്നതും അല്ലാത്തതുമായ ഈശോയുടെ രൂപങ്ങളും ഫോട്ടോകളും……. 🥰❣️
അതുകൊണ്ട് ആകാം മുടി നീട്ടിവളർത്തിയ ഫോട്ടോ, വീഡിയോഗ്രാഫർമാർക്ക് പള്ളിക്ക് ഉള്ളിൽ അവരുടെ ജോലി ചെയ്യാൻ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്……
അത്കൊണ്ട് മുടി നീട്ടിവളർത്തിയ എനിക്കും പള്ളിക്ക് അകത്ത് ഫോട്ടോ എടുക്കാൻ ഉള്ള അവകാശം നിക്ഷേധിക്കപ്പെട്ടു…… വരന്റെയും വധുവിന്റെയും വർക്ക് ഞങ്ങൾക്ക് തന്നെ ആയത് കൊണ്ട് അതിന് ഒരു പരിഹാരം ഉണ്ടായി….. (അല്ലേൽ പെട്ടു പോയേനെ…. 😁😁🤦♂️🤦♂️)
കെട്ടു എല്ലാം കഴിഞ്ഞു……
ഒരുവിധത്തിൽ എല്ലാം എടുത്തു….. 😊😊
റിസെപ്ഷന് വരനും വധുവും സ്റ്റേജിൽ വന്നു..
കുഴപ്പങ്ങൾ ഒന്നുമില്ലാതെ അവിടുത്തെ ഫങ്ക്ഷൻ എക്കെ എടുത്തു….പിന്നെ ഗ്രൂപ്പ് എടുത്തുകൊണ്ട് ഇരിക്കുവാണ്……😍
വാങ്ങുന്ന കാശിനു പണി എടുക്കണമല്ലോ….??
അപ്പോൾ സമയം 2.45 pm
ഓഡിറ്റോറിയത്തിലെ കറന്റ് പോയി…. 😒😔😔😭 കാര്യം തിരക്കിയപ്പോൾ ഇതേ പള്ളിയിലെ ഒരു അംഗം പറയുവാ….. അച്ചൻ കളത്തിൽ ഇറങ്ങിയിട്ട് ഉണ്ടന്ന്…… 🤔🤔
(അതായത് ഓഡിറ്റോറിയത്തിലേക്ക് ഉള്ള കറന്റ് അച്ചൻ അങ്ങ് കട്ട് ആക്കി…..)🥴🙄
എന്താല്ലേ……… 🤦♂️
ഒരു പണിയും കിട്ടാതെ ആയപ്പോൾ ഞങ്ങൾ തിരഞ്ഞെടുത്ത ഒരു ജോലി അല്ല
“ഫോട്ടോഗ്രാഫി” 📸🎥
ഇതൊരു പ്രണയം ആണ്……❣️
ഒരുതരം വികാരം ആണ്…….🥰 അതിനോടൊപ്പം ഓരോ അസുലഭ നിമിഷങ്ങളും മനോഹര ചിത്രങ്ങൾ ആക്കുവാൻ ഉള്ള ഞങ്ങളുടെ അഭിനിവേശം ആണ്……..😊
നിങ്ങളോട് വാങ്ങുന്ന പണത്തിന്റെ ഞങ്ങളുടെ ആത്മാർത്ഥയും…….. 😊😊
(ഞങ്ങളുടെ തൊഴിൽ കൃത്യമായി ആയി ചെയ്യാൻ ഞങ്ങളെ അനുവദിക്കുക)🙏😡😡
എന്ന്,
ഒരു പടം പിടുത്തക്കാരൻ
സിജോ കണ്ണൻഞ്ചിറ
ഒപ്പ് /-