video
play-sharp-fill

വൈഗയെ കൊലപ്പെടുത്തിയത് പിതാവ് സനുമോഹൻ ഒറ്റയ്ക്ക് ; സനുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി, ചുമത്തിയിരിക്കുന്നത് കൊലക്കുറ്റം : സ്ഥിരതയില്ലാത്ത മൊഴികളാണ് ഇയാൾ നൽകുന്നതെന്ന് പൊലീസ്

വൈഗയെ കൊലപ്പെടുത്തിയത് പിതാവ് സനുമോഹൻ ഒറ്റയ്ക്ക് ; സനുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി, ചുമത്തിയിരിക്കുന്നത് കൊലക്കുറ്റം : സ്ഥിരതയില്ലാത്ത മൊഴികളാണ് ഇയാൾ നൽകുന്നതെന്ന് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : മുട്ടാർ പുഴയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ കൊലപാതകത്തിൽ പിതാവ് സനു മോഹന് അല്ലാതെ മറ്റാർക്കും പങ്കില്ലെന്ന് പൊലീസ്.

സനുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊലക്കുറ്റമാണ് ഇയാൾക്കെതിെ പൊലീസ് ചുമത്തിയിരിക്കുന്നത്. എന്നാൽ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്നാമതൊരാൾ കൊലയ്ക്ക് പിന്നിൽ ഉണ്ടെന്ന സംശയം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വന്നെന്നും സിറ്റി പൊലീസ് കമീഷണർ
സി എച്ച് നാഗരാജു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടബാധ്യതയും മറ്റ് ആശങ്കകളുമാണ് കുട്ടിയെ കൊലപ്പെടുത്താൻ കാരണമെന്നാണ് സനു മോഹൻ പൊലീസിനോട് പറഞ്ഞ്. ഇക്കാര്യങ്ങളിൽ കൃത്യമായ മറുപടി നൽകാൻ സനു മോഹന് കഴിഞ്ഞിട്ടില്ല.

ഇയാളിൽ നിന്നും സ്ഥിരതയില്ലാത്ത മൊഴികളാണ് കിട്ടിക്കൊണ്ടിരിക്കുന്നതെന്നും നാഗരാജു പറഞ്ഞു. എങ്ങനെ കൊലപ്പെടുത്തി എന്നതിലും കൂടുതൽ വ്യക്തത വേണം.വൈഗയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും ബോധംപോയപ്പോൾ മരിച്ചെന്ന് കരുതി പുഴയിൽ എറിഞ്ഞെന്നുമാണ് ഇയാൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്ന് മകളെ കൊലപ്പെടുത്തി ജീവനൊടുക്കാനായിരുന്നു തീരുമാനം. എന്നാൽ തനിക്ക് ജീവനൊടുക്കാനുള്ള ധൈര്യമുണ്ടായില്ലെന്നും സനുമോഹന് പൊലീസിന് പറഞ്ഞിട്ടുണ്ട്. എന്നാൽ സനുവിന്റെ മൊഴി പൊലീസ് പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.