play-sharp-fill
സപ്ലി എക്‌സാമിൽ തോറ്റതോടെ ബിഷപ്പിനോട് ; യു ആർ അണ്ടർ അറസ്റ്റ് എന്ന് എസ്.പി ഹരിശങ്കർ

സപ്ലി എക്‌സാമിൽ തോറ്റതോടെ ബിഷപ്പിനോട് ; യു ആർ അണ്ടർ അറസ്റ്റ് എന്ന് എസ്.പി ഹരിശങ്കർ

സ്വന്തം ലേഖകൻ

തൃപ്പൂണിത്തുറ: കന്യാസ്ത്രീയെ 13 തവണ ബലാത്സംഗം ചെയ്ത കേസിൽ കത്തോലിക്ക സഭയുടെ ജലന്ധർ രൂപത ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു. മൂന്നു ദിവസങ്ങളിലായി 17മണിക്കൂറുകളോളം നടന്ന ചോദ്യം ചെയ്യലുകൾക്കു ശേഷം ഇയാൾ കുറ്റവാളിയാണെന്ന് പോലീസ് ഉറപ്പിച്ചു. അത്യാധുനിക സംവിധാനങ്ങളുള്ള ഇൻട്രോഗേഷൻ മുറിയിലാണ് ബുധനാഴ്ച ചോദ്യം ചെയ്യൽ ആരംഭിച്ചത്. നിയമോപദേശം നേടി പഠിച്ചുറപ്പിച്ചു വന്ന ഫ്രാങ്കോ ഒരേ കാര്യം തന്നെ ആവർത്തിച്ചു. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചോദ്യങ്ങൾക്ക് അയാൾ കൃത്യമായി ഉത്തരം പറഞ്ഞില്ല. പുതിയ വാദങ്ങളൊന്നും മുന്നോട്ടു വയ്ക്കാനും ഫ്രാങ്കോയ്ക്കായില്ല. ഫ്രാങ്കോയുടെ മറുപടികൾ ഓരോന്നായി പോലീസ് പൊളിച്ചടുക്കി.

ലൈംഗിക ബന്ധം നടന്നത് ഉഭയ സമ്മത പ്രകാരമാണെന്നും എത്ര തവണ നടന്നിട്ടുണ്ടെന്ന് അറിയില്ലെന്നും ഇയാൾ മൊഴി നൽകിയതോടെ കുരുക്കു മുറുകി. ഒൻപതു തവണ കന്യാസ്ത്രീ മഠത്തിൽ താമസിച്ചതും സമ്മതിച്ചു. ഈ അറസ്റ്റോടെ കൂടുതൽ കന്യാസ്ത്രീകൾ ഇയാൾക്കെതിരെ രംഗത്ത് എത്തിയേക്കും എന്നാണ് പോലീസ് കരുതുന്നത്. 2016 സെപ്റ്റംബർ മാസത്തിലാണ് ലൈംഗികാതിക്രമത്തെ കന്യാസ്ത്രീ ചെറുത്തത്. 13 തവണകളായി നടന്ന ആക്രമണത്തിനെതിരെ പ്രതികരിക്കാൻ ധ്യാന കേന്ദ്രത്തിലെ വൈദികൻ ഉപദേശിക്കുകയായിരുന്നു. എതിർത്തതോടെ ബിഷപ്പ് സ്ഥാനം ഉപയോഗിച്ച് പ്രതികാര നടപടികളും അപവാദപ്രചരണങ്ങളും ആരംഭിച്ചു. സഭയ്ക്കുള്ളിൽ കന്യാസ്ത്രീ നൽകിയ പരാതികൾക്ക് ഫലമുണ്ടായില്ല. ബിഷപ്പിന്റെ പ്രതികാരം വർദ്ധിച്ചതേയുള്ളൂ. പൊലീസിൽ പരാതിയുമായി പോയാലോ എന്നു ഭയന്ന് കന്യാസ്ത്രീയുടെ ഏക സഹോദരൻ കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന പരാതിയുമായി ഫ്രാങ്കോയാണ് ആദ്യം പൊലീസിനെ സമീപിച്ചത്. അപ്പോഴാണ് കന്യാസ്ത്രീ ബലാത്സംഗ വിവരങ്ങൾ പൊലീസിനെ അറിയിച്ചത്. വൈക്കം ഡിവൈഎസ്പി സുഭാഷിനായിരുന്നു അന്വേഷണ സംഘത്തിന്റെ ചുമതല. അറസ്റ്റ് ഉണ്ടാകുമെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ നിർബന്ധപൂർവ്വം രാജിക്കത്ത് എഴുതി വാങ്ങിച്ചാണ് ചോദ്യം ചെയ്യലിനായി ഫ്രാങ്കോയെ സഭ കേരളത്തിലേയ്ക്ക് വിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group