ജില്ലയില്‍ വെള്ളിയാഴ്ച വാക്സിന്‍ സ്വീകരിച്ചത് 18033 പേർ : കോവിഡ് പരിശോധനയ്ക്ക് വിധേയരായത് 8080 പേര്‍; പരിശോധനയിലും വാക്സിനേഷനിലും റെക്കോര്‍ഡ്

ജില്ലയില്‍ വെള്ളിയാഴ്ച വാക്സിന്‍ സ്വീകരിച്ചത് 18033 പേർ : കോവിഡ് പരിശോധനയ്ക്ക് വിധേയരായത് 8080 പേര്‍; പരിശോധനയിലും വാക്സിനേഷനിലും റെക്കോര്‍ഡ്

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍ ഏറ്റവുമധികം പേര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചതും രോഗപരിശോധനയ്ക്ക് വിധേയരായതും ഏപ്രില്‍ 16ന്. പത്തു മെഗാ ക്യാമ്പുകള്‍ ഉള്‍പ്പെടെ 118 കേന്ദ്രങ്ങളിലായി 18033 പേര്‍ക്കാണ് ഇന്നലെ വാക്സിന്‍ നല്‍കിയത്. ഇതില്‍ 95 സര്‍ക്കാര്‍ കേന്ദ്രങ്ങളും 23 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടുന്നു. ഏഴു കേന്ദ്രങ്ങളില്‍ കോവാക്സിനും മറ്റു കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡുമാണ് നല്‍കിയത്.

വാക്സിന്‍ ദൗര്‍ലഭ്യം മൂലം വിതരണ കേന്ദ്രങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ട്. ഏപ്രില്‍ 17 ന് മെഗാ ക്യാമ്പുകള്‍ ഉള്‍പ്പെടെ 34 കേന്ദ്രങ്ങളിലാണ് വാക്സിന്‍ വിതരണം നടത്തുക. കോവിഷിൽഡ് വാക്‌സിൻ ഒന്നാം ഡോസ് സ്വീകരിച്ചവര്‍ക്ക് ആറ് ആഴ്ച്ച മുതൽ എട്ട് ആഴ്ചവരെയുള്ള കാലയളവില്‍ അടുത്ത ഡോസ് എടുത്താല്‍ മതിയാകും. വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് കൂടുതല്‍ കേന്ദ്രങ്ങളില്‍ കുത്തിവയ്പ്പ് നടത്തുമെന്നും ആശങ്കാജനകമായ സാഹര്യമില്ലെന്നും ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. സി. ജെ. സിതാര, എം.സി.എച്ച് ഓഫീസർ ബി. ശ്രീലേഖ എന്നിവരാണ് ജില്ലാതലത്തിൽ വാക്‌സിനേഷൻ നടപടികൾ ഏകോപിപ്പിക്കുന്നത്.

രണ്ടു ദിവസം കൊണ്ട് ജില്ലയില്‍ 20000 പേര്‍ക്ക് രോഗപരിശോധന നടത്തുന്നതിനുള്ള പ്രത്യേക പരിപാടിയുടെ ആദ്യ ദിനമായിരുന്ന ഇന്നലെ 8080 പേരെ പരിശോധനയ്ക്ക് വിധേയരായി. കോട്ടയം, ചങ്ങനാശേരി ജനറല്‍ ആശുപത്രികളുടെയും, ഏറ്റുമാനൂര്‍, ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെയും നേതൃത്വത്തിലാണ് ഏറ്റവും കൂടുതല്‍ സാമ്പിളുകള്‍ ശേഖരിച്ചത്.

തിരഞ്ഞെടുപ്പ് ജോലി ചെയ്ത ഉദ്യോഗസ്ഥര്‍ക്കായി കളക്ടറേറ്റ്, മഹാത്മാഗാന്ധി സര്‍വ്വകലാശാല തുടങ്ങിയ കേന്ദ്രങ്ങളില്‍ പരിശോധന സംഘടിപ്പിച്ചു. രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും സാമ്പിള്‍ ശേഖരണം നടന്നു.

രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരും രോഗലക്ഷണങ്ങളുള്ളവരും പരിശോധനയ്ക്കെത്തി.