play-sharp-fill
ഈരാറ്റുപേട്ടയിൽ മാത്രം നഷ്ടപ്പെട്ടത് ഏറ്റവും സൗന്ദര്യമുള്ള 47 പെൺകുട്ടികളെ ; പ്രാർത്ഥിച്ചോണ്ടിരിക്കുമ്പോഴാണ് ഒരു പെൺകുട്ടി മോട്ടോർ സൈക്കിളിൽ കയറിപോയത്, പിറ്റേന്ന് കണ്ടത് വിവാഹിതരായി എന്ന് പറഞ്ഞ് തലയിൽ മുണ്ടിട്ട പടവും : മുസ്ലീമിലെ ചില തീവ്രവാദികളാണ് ഇതിന് പിന്നിൽ : വീണ്ടും ലൗ ജിഹാദ് ആരോപണവുമായി പി.സി ജോർജ്

ഈരാറ്റുപേട്ടയിൽ മാത്രം നഷ്ടപ്പെട്ടത് ഏറ്റവും സൗന്ദര്യമുള്ള 47 പെൺകുട്ടികളെ ; പ്രാർത്ഥിച്ചോണ്ടിരിക്കുമ്പോഴാണ് ഒരു പെൺകുട്ടി മോട്ടോർ സൈക്കിളിൽ കയറിപോയത്, പിറ്റേന്ന് കണ്ടത് വിവാഹിതരായി എന്ന് പറഞ്ഞ് തലയിൽ മുണ്ടിട്ട പടവും : മുസ്ലീമിലെ ചില തീവ്രവാദികളാണ് ഇതിന് പിന്നിൽ : വീണ്ടും ലൗ ജിഹാദ് ആരോപണവുമായി പി.സി ജോർജ്

സ്വന്തം ലേഖകൻ

കോട്ടയം: വീണ്ടും ലൗ ജിഹാദ് ആരോപണം ആവർത്തിച്ച് പി.സി ജോർജ്. ലൗ ജിഹാദിൽ ഈരാറ്റുപേട്ടയിൽ മാത്രം 47 പെൺകുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ട്.ലൗജിഹാദ് ഉണ്ടെന്ന് തനിക്ക് ബോധ്യമുള്ളതുകൊണ്ടാണ് ഇത് പറയുന്നതെന്നും പിസി ജോർജ് വ്യക്തമാക്കി.

‘സഖാവ് വി എസ് അച്യൂതാനന്ദൻ വളരെ വ്യക്തമായിട്ട് ലൗ ജിഹാദിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ലൗ ജിഹാദിന് പിന്നിൽ മുസ്ലിം സമുദായമല്ല. മുസ്ലീമിലെ തന്നെ ചില തീവ്രവാദികളാണ്. ഇവർ എന്ത് വൃത്തികേടിനും കൂട്ട് നിൽക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈരാറ്റുപേട്ടയിൽ മാത്രം 47 കുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ട്. അതിൽ 12 പേരും മുസ്ലിം പെൺകുട്ടികളാണ്. 35 ക്രിസ്ത്യനും. നായർ ഈഴവ പെൺകുട്ടികളും ക്രിസത്്യൻ പെൺകുട്ടികളും പെടും. അതിൽ ഏറ്റവും സൗന്ദര്യം ഉള്ള പെൺകുഞ്ഞുങ്ങൾ. പെൺകുട്ടികളെയൊക്കെ എങ്ങനെ ചാക്കിടുന്നുവെന്ന് അറിയില്ല. പോയാൽ പിന്നെ തിരികെ കിട്ടുന്നില്ലെന്നും പി.സി പറയുന്നു.

ഒരു മാസം മുൻപ് പ്രാർത്ഥിച്ചോണ്ടിരിക്കുന്ന സമയത്താണ് ഒരു പെൺകുട്ടി മോട്ടോർ സൈക്കിളിൽ പോയത്. പിറ്റേന്ന് ഞങ്ങൾ വിവാഹിതരായി എന്നും പറഞ്ഞ് തലയിൽ മുണ്ട് ഇട്ടാണ് പടം കണ്ട്. തന്തയും തള്ളയും എങ്ങനെ സഹിക്കും. അതാണ് ഇവിടുത്തെ പ്രശ്‌നമെന്നും പിസി ജോർജ് പറഞ്ഞു.

സുപ്രീംകോടതിക്ക് മുന്നിൽ ലൗജിഹാദ് ഇല്ല. എന്നാൽ ലൗ ജിഹാദ് ഉണ്ടെന്നും പിസി ജോർജ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന പിസി ജോർജിന്റെ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

‘തൊടുപുഴയിൽ എച്ച്.ആർ.ഡി.എസ് സ്വാതന്ത്ര്യദിന അനുസ്മരണ പരിപാടിയിൽ സംസാരിക്കുമ്‌ബോഴായിരുന്നു പിസി ജോർജിന്റെ വിവാദ പരാമർശം.ഇതിനെതിരെ സീറോ മലബാർ സഭ നേരത്തെ രംഗത്തുവന്നിരുന്നു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി പ്രഖ്യാപിക്കണമെന്ന് പരസ്യമായി ഒരു രാഷ്ട്രീയ നേതാവ് പറയുന്നത് ഗുരുതര സാഹചര്യമാണെന്ന് പി.സി.ജോർജിനെ പേരെടുത്ത് പറയാതെ സത്യദീപം കുറ്റപ്പെടുത്തിയിരുന്നു.