video
play-sharp-fill

24 മണിക്കൂറിനിടെ ഒന്നര ലക്ഷം രോഗികൾ..! രണ്ടാം വരവിൽ രാജ്യത്ത് പിടിമുറുക്കി കൊവിഡ്; അതിതീവ്ര വ്യാപനത്തിൽ പേടിയുമായി രാജ്യം

24 മണിക്കൂറിനിടെ ഒന്നര ലക്ഷം രോഗികൾ..! രണ്ടാം വരവിൽ രാജ്യത്ത് പിടിമുറുക്കി കൊവിഡ്; അതിതീവ്ര വ്യാപനത്തിൽ പേടിയുമായി രാജ്യം

Spread the love

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: ആദ്യ വരവിൽ രാജ്യത്തെ വിറപ്പിച്ച കൊവിഡ് രണ്ടാം വരവിൽ ഇന്ത്യയെ വിറപ്പിയ്ക്കുന്നു. രണ്ടാം വരവിൽ പിടി തരാതെ കുതിയ്ക്കുന്ന കൊവിഡിനു മുന്നിൽ വിറച്ചു നിൽക്കുകയാണ് രാജ്യം. 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ചത് ഒന്നര ലക്ഷം പേർക്കാണ്.

പ്രതിദിന രോഗികളും ആശങ്കാജനകമായ രീതിയിൽ ഉയരുകയാണ്. .കഴിഞ്ഞ ഒരാഴ്ചയോളമായി രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക് ഒരു ലക്ഷത്തിന് മുകളിലാണ് വരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം ഒന്നര ലക്ഷമായി ഉയർന്നു. മരണനിരക്ക് ഉയരുന്നതും ആശങ്ക ഉയർത്തുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തെ ആകെ കൊവിഡ് കണക്കിൽ 70 ശതമാനത്തിലധികം വരുന്നത് അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് .ഈ പട്ടികയിൽ കേരളവും ഉൾപ്പെടുന്നു. മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കർണാടക, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് പുറമെ പട്ടികയിലുൾപ്പെടുന്നത്.

മഹാരാഷ്ട്രയിൽ നിന്ന് മാത്രം 48.57 ശതമാനം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 55,000ത്തിലധികം കേസുകളാണ് 24 മണിക്കൂറിനുള്ളിൽ ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിന് പിന്നാലെ പതിനാലായിരത്തിലധികം കേസുകളുമായി ഛത്തീസ്ഗഢ്, 12,000ത്തിലധികം കേസുകളുമായി ഉത്തർപ്രദേശ് എന്നിങ്ങനെയാണ് നില.

പ്രതിദിന മരണനിരക്കും വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 839 മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 309 പേരും മഹാരാഷ്ട്രയിൽ നിന്നുള്ളവരാണ്.

കേരളത്തിൽ 6984 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഫെബ്രുവരിക്ക് ശേഷം കേരളത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനയാണിത്. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂർ 575, തിരുവനന്തപുരം 525, തൃശൂർ 423, ആലപ്പുഴ 339, പാലക്കാട് 325, കൊല്ലം 304, ഇടുക്കി 291, കാസർഗോഡ് 251, പത്തനംതിട്ട 246, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നു. 10.75 ശതമാനമാണ് രേഖപ്പെടുത്തിയത്.