വണ്ടി തട്ടിയാൽ ഇനി പോലീസ് സ്‌റ്റേഷനിൽ പോവണ്ട!
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വണ്ടി തട്ടിയാൽ ഇനി ആർക്കും പോലീസ് സ്‌റ്റേഷൻ കയറിയിറങ്ങണ്ട. ഇതിനായി പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ജനറൽ ഡയറി എൻട്രി ആവശ്യമായി വരാറുണ്ട്. പ്രതിവിധി കേരള പൊലീസ് തന്നെ കണ്ടെത്തിക്കഴിഞ്ഞു. കേരള പൊലീസിന്റെ ഓൺലൈൻ പോർട്ടലായ ‘തുണ’ വഴിയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കേരള പൊലീസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘വണ്ടിയൊന്നു തട്ടി. ഇൻഷൂറൻസ് കിട്ടാനുള്ള ജീഡി എൻട്രി തരാമോ?’ പൊലീസ് സ്റ്റേഷനിൽ സ്ഥിരമായി കേൾക്കുന്ന ചോദ്യമാണിത്. വാഹനാപകടങ്ങൾ സംബന്ധിച്ച കേസുകളിൽ ഇൻഷുറൻസ് ക്ലെയിമിനും മറ്റും പൊലീസ് സ്റ്റേഷനിലെ ജി.ഡി. (ജനറൽ ഡയറി) എൻട്രി ആവശ്യമായി വരാറുണ്ട്. ഇനി ജി.ഡി. എൻട്രിക്ക് വേണ്ടി സ്റ്റേഷനിൽ എത്തേണ്ട ആവശ്യമില്ല. സ്റ്റേഷനിൽ വരാതെ തന്നെ ജി.ഡി. എൻട്രി ലഭ്യമാക്കുന്നതിന് ഓൺലൈൻ പോർട്ടലിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. https://thuna.keralapolice.gov.in എന്ന വിലാസത്തിൽ തുണ സിറ്റിസൺ പോർട്ടലിൽ കയറി പേരും മൊബൈൽ നമ്ബറും നൽകുക. ഒ.ടി.പി. മൊബൈലിൽ വരും. പിന്നെ, ആധാർ നമ്ബർ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാം. ഒരിക്കൽ റജിസ്ട്രേഷൻ നടത്തിയാൽ പിന്നെ, പൊലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങൾക്കും അതുമതി. വാഹനങ്ങളുടെ ഇൻഷൂറൻസിന് ജി.ഡി എൻട്രി കിട്ടാൻ ഇതിലെ സിറ്റിസൺ ഇൻഫർമേഷൻ ബട്ടണിൽ GD Search and Print എന്ന മെനുവിൽ ജില്ല, സ്റ്റേഷൻ, തീയതി എന്നിവ നൽകി സെർച്ച് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ് . (കഴിയുന്നതും Mozilla Firefox ബ്രൗസറിൽ ഈ പോർട്ടൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുക).’