പതിമൂന്നര കോടിയുടെ സ്വർണ്ണം ട്രെയിനിൽ കടത്തുന്നതിനിടയിൽ രണ്ട് പേർ പൊലീസ് പിടിയിൽ ; പിടിയിലായത് സ്വർണ്ണം തൃശൂരിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ
സ്വന്തം ലേഖകൻ
കോഴിക്കോട് : ട്രെയിനിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച രണ്ട് പേർ പൊലീസ് പിടിയിൽ. പതിമൂന്നര കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം ശ്രമിക്കുന്നതിനിടയിൽ രാജസ്ഥാൻ സ്വദേശികളെയാണ് റെയിൽവേ പ്രൊട്ടക്ഷൻ വിഭാഗം ഉദ്യോഗസ്ഥർ പിടികൂടിയത്.
ഡൽഹിയിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന മംഗള എക്‌സ്പ്രസിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. നികുതിയടക്കാതെ കൊണ്ടു വന്ന സ്വർണം കോഴിക്കോട് വെച്ചാണ് റെയിൽവേ പ്രൊട്ടക്ഷൻ വിഭാഗം പിടിച്ചെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
80 ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിച്ചാണ് സ്വർണം കൊണ്ടുവന്നത്. 30 കിലോ തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളാണ് ഇവരിൽ നിന്നും പിടികൂടിയിട്ടുള്ളത്. തൃശൂരിലേക്കാണ് സ്വർണം കൊണ്ടുവന്നതെന്ന് ഇവർ സമ്മതിച്ചിട്ടുണ്ട്.
ആർറ്റിഎഫിന്റെ ക്രൈം ഡിറ്റാച്ച്‌മെന്റ് സംഘത്തിന് ലഭിച്ച വിവരമനുസരിച്ച് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് കണ്ണൂരിൽ വച്ച് പരിശോധന ആരംഭിച്ചിരുന്നു.
എന്നാൽ ട്രെയിൻ കോഴിക്കോട് എത്തുന്നതിന് മുൻപായി രണ്ടുപേരെ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തുകയായിരുന്നു. അവരെ ചോദ്യം ചെയ്തപ്പോഴാണ് സ്വർണക്കടത്തിനെ കുറിച്ച് വിവരം ലഭിച്ചത്. പിടികൂടിയ രാജസ്ഥാൻ സ്വദേശികളെ ജിഎസ്ടി വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.