play-sharp-fill
ഏറ്റവും നീളമേറിയ നഖങ്ങളുടെ ഉടമയായ അയന്ന 30 വര്‍ഷങ്ങള്‍ക്ക് ശേഷം നഖങ്ങള്‍ മുറിച്ചു; ആശുപത്രിയില്‍ അരങ്ങേറിയത് വൈകാരിക രംഗങ്ങള്‍; ചിത്രങ്ങള്‍ കാണാം

ഏറ്റവും നീളമേറിയ നഖങ്ങളുടെ ഉടമയായ അയന്ന 30 വര്‍ഷങ്ങള്‍ക്ക് ശേഷം നഖങ്ങള്‍ മുറിച്ചു; ആശുപത്രിയില്‍ അരങ്ങേറിയത് വൈകാരിക രംഗങ്ങള്‍; ചിത്രങ്ങള്‍ കാണാം

സ്വന്തം ലേഖകന്‍

വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും നീളമേറിയ കൈനഖങ്ങളുടെ ഉടമയായി ഗിന്നസ് വേള്‍ഡ് റെകോര്‍ഡ്സില്‍ ഇടം നേടിയ അയന്ന വില്യംസ് 30 വര്‍ഷത്തിന് ശേഷം നഖങ്ങള്‍ മുറിച്ചു. അമേരിക്കയിലെ ടെക്സാസിലുള്ള ട്രിനിറ്റി വിസ്റ്റ ഡെര്‍മറ്റോളജിയിലെ ഡോ. അലിസണ്‍ റീഡിങ്ങറാണ് അയന്നയുടെ നഖങ്ങള്‍ മുറിച്ചത്. വികാരഭരിതമായ ആ രംഗങ്ങള്‍ ആശുപത്രി അധികൃതര്‍ വിഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.

19 അടിയും 10.9 ഇഞ്ച് നീളവും ഈ സമയത്ത് അയന്നയുടെ നഖത്തിനുണ്ടായിരുന്നു. രണ്ട് ബോട്ടില്‍ നെയില്‍ പോളിഷെങ്കിലും കുറഞ്ഞത് വേണമായിരുന്നു ഈ നഖങ്ങള്‍ ഭംഗിയാക്കാന്‍. 2017 ലാണ് അയന്ന വില്യംസ് ഗിന്നസ് വേള്‍ഡ് റെകോര്‍ഡ്സില്‍ കയറിപ്പറ്റിയത്. മുപ്പത് വര്‍ഷത്തിന് ശേഷമാ ണ് അയന്ന നഖം മുറിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1990 മുതല്‍ അയന്ന നഖങ്ങള്‍ വളര്‍ത്തിത്തുടങ്ങിയിരുന്നു. ‘നഖമുണ്ടെങ്കിലും ഇല്ലെങ്കിലും ഞാന്‍ തന്നെയാണ് രാജ്ഞി.’ അയന്ന ഗിന്നസ് വേള്‍ഡ് റെകോര്‍ഡ്സിനോട് പറഞ്ഞു. അയന്ന നഖം മുറിക്കുന്ന വിഡിയോ ഗിന്നസ് വേള്‍ഡ് റെകോര്‍ഡ്സിന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.