പാലക്കാട് എംഎല്‍എ ഓഫീസ് തുടങ്ങി ഇ ശ്രീധരന്‍; സംസ്ഥാനത്ത് തൂക്കുമന്ത്രിസഭ വന്നാല്‍ രാഷ്ട്രപതി ഭരണമാകാനും സാധ്യതയെന്ന് വിലയിരുത്തല്‍; ഇവിഎം അട്ടിമറി നടന്നെന്നതിനുള്ള തെളിവാണ് ശ്രീധരന്റെ പ്രസ്താവനയെന്ന് സോഷ്യല്‍ മീഡിയ

പാലക്കാട് എംഎല്‍എ ഓഫീസ് തുടങ്ങി ഇ ശ്രീധരന്‍; സംസ്ഥാനത്ത് തൂക്കുമന്ത്രിസഭ വന്നാല്‍ രാഷ്ട്രപതി ഭരണമാകാനും സാധ്യതയെന്ന് വിലയിരുത്തല്‍; ഇവിഎം അട്ടിമറി നടന്നെന്നതിനുള്ള തെളിവാണ് ശ്രീധരന്റെ പ്രസ്താവനയെന്ന് സോഷ്യല്‍ മീഡിയ

സ്വന്തം ലേഖകന്‍

പാലക്കാട്: പാലക്കാട് എംഎല്‍എ ഓഫീസ് തുടങ്ങിയെന്ന് അറിയിച്ച് ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍. പാലാക്കാട് വീടും എംഎല്‍എ ഓഫീസും എടുത്തു, ജയിച്ചാലും തോറ്റാലും പാലക്കാട് ഉണ്ടാകുമെന്ന് ശ്രീധരന്‍ പറഞ്ഞു.

എന്റെ വ്യക്തിത്വവും സ്വഭാവഗുണങ്ങളും നോക്കിയിട്ടാണ് ആളുകള്‍ എനിക്ക് വോട്ട് ചെയ്തത്. ബിജെപിയുടെ വളര്‍ച്ച ഞാന്‍ വന്നതോടെ കൂടിയിട്ടുണ്ട്. മറ്റു മണ്ഡലങ്ങളിലും എന്റെ വരവ് നല്ലോണം സ്വാധീനം ചെലുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യത. ഞാന്‍ ആദ്യം പറഞ്ഞത് ബിജെപിക്ക് 42 മുതല്‍ 70 സീറ്റ് വരെ ലഭിക്കുമെന്നായിരുന്നു.

ഇപ്പോള്‍ 35 മുതല്‍ 46 വരെ സീറ്റുകള്‍ ബിജെപിക്ക് ലഭിക്കും. തൂക്കുമന്ത്രിസഭ വന്നാല്‍ ഒരു പക്ഷേ രാഷ്ട്രപതി ഭരണമാവാനാണ് സാധ്യത. പക്ഷേ ആരെയും പിന്തുണക്കില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ബിജെപിയില്‍ തുടരും. എന്നാല്‍, സജീവ രാഷ്ട്രീയത്തിലുണ്ടാവില്ല. പാര്‍ട്ടിക്ക് അഡ്മിനിസ്ട്രേറ്റീവ് ഗൈഡന്‍സ് നല്‍കും. രാജ്യവും സംസ്ഥാനവും നന്നാവണമെങ്കില്‍ ബിജെപിയെ പ്രോല്‍സാഹിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ ഇ ശ്രീധരന്റെ അതിര് കടന്നുള്ള ആത്മവിശ്വാസം ഇവിഎം അട്ടിമറി നടന്നെന്നതിനുള്ള തെളിവാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ വിമര്‍ശനം.

 

Tags :