വിരിഞ്ഞ താമരയുടെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ച് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ ; ചാണകത്തിൽ വീണോയെന്ന് സോഷ്യൽ മീഡിയ ; പരിഹാസങ്ങളും വിമർശനങ്ങളും ഉയർന്നതിന് പിന്നാലെ, താരപത്നി ചിത്രം ഡിലീറ്റ് ചെയ്ത് തടിയൂരി
സ്വന്തം ലേഖകൻ
കൊച്ചി : ബിജെപി ചിഹ്ന്നമായ താമരയുടെ ചിത്രം ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസിലൂടെ പങ്കുവെച്ച് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്‍. തെരെഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് വിരിഞ്ഞ താമരയുടെ ചിത്രം സുപ്രിയ മേനോന്‍ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.
എന്നാൽ സുപ്രിയ ചിത്രം പങ്ക് വച്ചത് യാദൃശ്ചികമല്ലെന്നാണ് ആരാധകരുടെ അഭിപ്രായം. സുപ്രിയയുടെ രാഷ്ട്രീയ നിലപാടുകളോടാണ് ഫോളോവേഴ്സ് താമര ചിത്രത്തെ ബന്ധിപ്പിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
താരത്തിന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി ഷെയർ ആയത് മുതൽ താമര വിരിയുമോ, വോട്ട് നല്‍കുന്നത് ബിജെപിക്കാണോ തുടങ്ങിയ നിരവധി ചോദ്യങ്ങളും ചാണകത്തില്‍ വീണോ എന്ന തരത്തിലുള്ള പരിഹാസങ്ങളും കമന്റുകളും സോഷ്യൽ മീഡിയയിൽ ഉയർന്നു തുടങ്ങി.
സംഭവം കൈവിട്ട് പോകുന്ന ലക്ഷണം കണ്ടപ്പോൾ, വിമര്‍ശനങ്ങള്‍ ഉയരാൻ കാരണമായ താമരയുടെ ചിത്രം സുപ്രിയ ഡിലീറ്റ് ചെയ്യുകയായിരുന്നു.
കനത്ത പോളിംഗാണു ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തുന്നത്. മമ്മൂട്ടി, സുരേഷ് ഗോപി പൃഥ്വിരാജ്, ഭാര്യ സുപ്രിയ, ആസിഫ് അലി, രഞ്ജി പണിക്കര്‍, ഗായിക സയനോര, സിതാര കൃഷ്ണകുമാര്‍, നീരജ് മാധവന്‍, രശ്മി സോമന്‍, കൃഷ്ണകുമാറും കുടുംബവും തുടങ്ങി നിരവധി താരങ്ങള്‍ വോട്ടു രേഖപ്പെടുത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടി.