മനുഷത്വം അൽപമെങ്കിലുമുണ്ടെങ്കിൽ മാവോയിസ്റ്റുകൾ ഈ കുഞ്ഞിന്റെ കണ്ണീർ കാണുമോ…! മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടു പോയ ജവാന്റെ മകളുടെ കണ്ണീർ കരച്ചിൽ വിവാദത്തിൽ

മനുഷത്വം അൽപമെങ്കിലുമുണ്ടെങ്കിൽ മാവോയിസ്റ്റുകൾ ഈ കുഞ്ഞിന്റെ കണ്ണീർ കാണുമോ…! മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടു പോയ ജവാന്റെ മകളുടെ കണ്ണീർ കരച്ചിൽ വിവാദത്തിൽ

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് അടിയ്ക്കടിയുണ്ടാകുന്ന മാവോയിസ്റ്റ് ആക്രമണങ്ങളിൽ കണ്ണീർ നിലയ്ക്കുന്നില്ല. പെൺകുട്ടിയുടെ കണ്ണീരാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.

തന്റെ അച്ഛനെ വിട്ടുനൽകണമെന്ന് മാവോയിസ്റ്റുകളോട് അഭ്യർത്ഥിച്ച് അഞ്ചുവയസുകാരി. ഛത്തീസ്ഗഢിലെ ആക്രമണത്തിനിടെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ സി.ആർ.പി.എഫ് കമാന്റോ രാകേശ്വർ സിംഗ് മിൻഹാസിന്റെ മകളാണ് വീഡിയോ സന്ദേശത്തിലൂടെ അഭ്യർത്ഥന നടത്തുന്നത്. കുട്ടി കരഞ്ഞ് അപേക്ഷിക്കുന്ന വീഡിയോ ഇതിനകം വൈറലാവുകയും ചെയ്തു.

ആക്രണത്തിന് ശേഷം തന്റെ ഭർത്താവിനെ കാണാതായ വിവരം ന്യൂസ് ചാനലിലൂടെയാണ് അറിയുന്നതെന്നും സർക്കാരോ സി.ആർ.പി.എഫോ ഔദ്യോഗികമായി ഇക്കാര്യം അറിയിട്ടില്ലെന്നും സൈനികന്റെ ഭാര്യ മീനു കുറ്റപ്പെടുത്തി. സി.ആർ.പി.എഫിന്റെ ‘ജമ്മുകാശ്മീരിലെ ഹെഡ്ഓഫീസുമായി ബന്ധപ്പെട്ടുവെങ്കിലും വിവരമെന്നും ലഭിച്ചില്ല. എന്റെ ഭർത്താവ് രാജ്യത്തിന് വേണ്ടി 10 വർഷം സേവനം നടത്തി. ഇനി അദ്ദേഹത്തെ സുരക്ഷിതമായി വീട്ടിൽ എത്തിക്കാൻ സർക്കാരിന് ഉത്തവാദിത്വമുണ്ട്.

എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് വ്യക്തമായ വിവരം കുടുംബത്തെ അറിയിക്കണം’- മീനു ആവശ്യപ്പെട്ടു. അതേസമയം കാണാത സൈനികന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാണെന്ന് സി.ആർ.പി.എഫ് അറിയിച്ചു. മാവോയിസ്റ്റുകൾ നടത്തിയ ആക്രമണത്തിൽ 23 സൈനികരാണ് മരിച്ചത്.