play-sharp-fill
കണ്ണൂരിൽ യാത്രാ വിമാനം ഉപയോഗിച്ചുള്ള പരീക്ഷണ പറക്കൽ നാളെ മുതൽ

കണ്ണൂരിൽ യാത്രാ വിമാനം ഉപയോഗിച്ചുള്ള പരീക്ഷണ പറക്കൽ നാളെ മുതൽ

സ്വന്തം ലേഖകൻ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രാ വിമാനങ്ങളെ ഉപയോഗിച്ചുകൊണ്ടുള്ള പരീക്ഷണ പറക്കൽ നാളെ മുതൽ ആരംഭിക്കും. വിമാനത്താവളത്തിൽ ഡി ജി സി എ വിദഗ്ധ സംഘം നടത്തുന്ന പരിശോധന ഇന്ന് പൂർത്തിയാകും. വിമാനത്താവളത്തിന് ലൈസെൻസ് നൽകുന്നതിന് മുന്നോടിയായുള്ള അന്തിമ പരിശോധനയാണ് നടക്കുന്നത്. വലിയ യാത്രാ വിമാനം ഉപയോഗിച്ചുള്ള പരീക്ഷണ പറക്കലാണ് നാളെ നടക്കുക. പരിശോധന പൂർത്തിയാക്കുന്നതിന് പിന്നാലെ പരീക്ഷണ പറക്കലിനായി വലിയ യാത്രാ വിമാനം കണ്ണൂരിൽ ഇറങ്ങും.എയർ ഇന്ത്യയുടെ 200 പേർക്ക് ഇരിക്കാവുന്ന വിമാനമായിരിക്കും പരീക്ഷണ പാറക്കൽ നടത്തുന്നത്.ചെറു വിമാനം ഉപയോഗിച്ചുള്ള കാലിബ്രേഷൻ പരിശോധന വിജയകരമായി പൂർത്തീകരിച്ചിരുന്നു.ഈ മാസം അവസാനം തന്നെ തന്നെ അന്തിമ ലൈസെൻസ് ലഭിക്കുമെന്നാണ് പ്രതീക്ഷ.അടുത്ത മാസം ഉദ്ഘാടനം നടത്തുക ലക്ഷ്യം വച്ചാണ് നടപടികൾ പുരോഗമിക്കുന്നത്. ഡി ജി സി എ ഡെപ്യൂട്ടി ഡയറക്ടർ സന്താനം,അസിസ്റ്റന്റ് ഡയറക്ടർ അശ്വിൻ കുമാർ എന്നിവരാണ് കണ്ണൂർ വിമാനത്താവളത്തിൽ പരിശോധന നടത്തുന്നത്. വിമാനത്താവളത്തിന് ലൈസെൻസ് അനുവദിക്കുന്നതിന് മുന്നോടിയായുള്ള അന്തിമ പരിശോധനയാണ് പുരോഗമിക്കുന്നത്. കണ്ണൂർ വിമാനത്താവളം ഇതോടെ യാഥാർഥ്യത്തിലേക്ക് നീങ്ങുകയാണ്. ഇമിഗ്രേഷൻ ക്ലിയറൻസ്, കസ്റ്റംസ് ഡിക്ലറേഷൻ, ഡി.വി.ഒ. ആർ കമ്മീഷനിങ്ങ് തുടങ്ങിയവയുടെ അനുമതി വിവിധ വകുപ്പുകൾ നേരത്തെ നൽകിയിട്ടുണ്ട്.