പാല്‍ വില്‍ക്കുന്നവര്‍ പാല്‍ സൊസൈറ്റിയില്‍ മത്സരിച്ചാല്‍ മതി; കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിനെ അധിക്ഷേപിച്ച് എ.എം ആരിഫ് എംപി; പാട്ടുപാടി മത്സരിക്കാന്‍ ഇത് ഐഡിയാ സ്റ്റാര്‍ സിംഗര്‍ അല്ല എന്ന് രമ്യാ ഹരിദാസിനെ കളിയാക്കിയവരുടെ പുതിയ ഇര അരിതാ ബാബു; കറവക്കാരി എന്നും പ്രാരാബ്ധക്കാരിയെന്നും വിളിച്ച് അപമാനിക്കുന്നത് തൊഴിലാളികളുടെ പാര്‍ട്ടി എന്നവകാശപ്പെടുന്ന പാര്‍ട്ടിയുടെ പ്രതിനിധി
സ്വന്തം ലേഖകന്‍
ആലപ്പുഴ : കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിനെ അധിക്ഷേപിച്ച് എ.എം ആരിഫ് എംപി അധിക്ഷേപിച്ച വീഡിയോ വൈറല്‍. പാല്‍ വില്‍ക്കുന്നവര്‍ പാല്‍ സൊസൈറ്റിയില്‍ മത്സരിച്ചാല്‍ മതിയെന്നായിരുന്നു ആരിഫിന്റെ പരാമര്‍ശം. പ്രാരാബ്ധമാണ് മാനദണ്ഡമെങ്കില്‍ അത് പറയണം. ഇത് നിയമസഭാ തെരഞ്ഞെടുപ്പാണെന്നും ആരിഫ് പറഞ്ഞു. ആലപ്പുഴയിലെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാണത്തിനിടെയായിരുന്നു അധിക്ഷേപ പരാമര്‍ശം.
സൈബര്‍ പോരാളികളില്‍ നിന്നും വലിയ അധിക്ഷേപമാണ് അരിതയ്ക്ക് നേരിടേണ്ടി വന്നത്. കറവക്കാരി എന്ന് വിളിച്ചായിരുന്നു സമൂഹമാധ്യമങ്ങളിലെ അധിക്ഷേപം. അരിതയുടെ വീടിന് നേരെയും സിപിഎം ആക്രമണമുണ്ടായി. എന്നാല്‍ കറവക്കാരി എന്ന വിളിയില്‍ അഭിമാനമുണ്ടെന്നായിരുന്നു അരിതയുടെ പ്രതികരണം. രാവിലെ നാലരയ്ക്ക് അച്ഛനൊപ്പം ഉറക്കമുണരും. അച്ഛനൊപ്പം പശുക്കളെ കുളിപ്പിക്കാന്‍ കൂടും. പിന്നെ പാലുമായി സൊസൈറ്റിയിലേക്ക്. സൊസൈറ്റിക്ക് പുറമേ ഇരുപതോളം വീടുകളിലും പാല് നല്‍കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഥാനാര്‍ത്ഥി എന്നതിനപ്പുറം അധ്വാനിച്ച് ജീവിക്കുന്ന യുവതികളെ അപഹാസ്യരാക്കുകയാണ് ആരിഫ്. പാല്‍ വില്‍ക്കുന്നവര്‍ മത്സരിക്കേണ്ടത് പാല്‍ സൊസൈറ്റിയിലേയ്ക്കാണെന്നാണ് നവോത്ഥാനം പറയുന്ന ആരിഫിന്റെ അഭിപ്രായം. തൊഴിലാളികളുടെ പാര്‍ട്ടി എന്നവകാശപ്പെടുന്ന പാര്‍ട്ടിയുടെ പ്രതിനിധിയാണ് ഈ പരാമര്‍ശം നടത്തിയത് എന്നതാണ് വിരോധാഭാസം.
പാട്ട് പാടുന്ന രമ്യ ഹരിദാസിന് മത്സരിക്കാന്‍ ഇത് ഐഡിയ സ്റ്റാര്‍ സിംഗര്‍ അല്ല എന്ന് പറഞ്ഞവരോട് രമ്യയെ പാര്‍ലമെന്റിലേക്ക് അയച്ചാണ് ആലത്തൂരിലെ ജനങ്ങള്‍ മറുപടി നല്‍കിയത്. അരിതയ്ക്ക് നേരേയുണ്ടായ ആക്രമണങ്ങള്‍ സിപിഎം വിരുദ്ധ വികാരം സൃഷ്ടിച്ചിട്ടുണ്ട്. ഇത് വോട്ടായി മാറിയാല്‍ ‘കറവക്കാരി’ നടന്ന് കയറുന്നത് നിയമസഭയിലേക്കായിരിക്കും…