video
play-sharp-fill

ചങ്ങനാശേരിയിൽ പ്രഭാത സവാരിയ്ക്കിറങ്ങിയ ആൾ നിയന്ത്രണം വിട്ട കാർ ഇടിച്ച് മരിച്ചു ; അപകടം സംഭവിച്ചത് പുലർച്ചെ അഞ്ചരയോടെ കുരിശുംമൂട് ജംഗ്ഷനിൽ

ചങ്ങനാശേരിയിൽ പ്രഭാത സവാരിയ്ക്കിറങ്ങിയ ആൾ നിയന്ത്രണം വിട്ട കാർ ഇടിച്ച് മരിച്ചു ; അപകടം സംഭവിച്ചത് പുലർച്ചെ അഞ്ചരയോടെ കുരിശുംമൂട് ജംഗ്ഷനിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ചങ്ങനാശ്ശേരിയിൽ പ്രഭാത സവാരിക്കിറങ്ങിയ ആൾ നിയന്ത്രണം വിട്ട കാറിടിച്ച് മരിച്ചു.കുരിശുംമൂട് വലിയ വീടൻ വീട്ടിൽ തോമസ് തങ്കമ്മ ദമ്പതികളുടെ മകനായ ജോർജ് തോമസ് (65, ചങ്ങനാശേരി വലിയ വീടൻ ഫോട്ടോസ്റ്റാറ്റ് ഷോപ്പ് ഉടമ) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ 5.20ന് കുരിശുംമൂട് ജംഗ്ഷനിലായിരുന്നു അപകടം. പ്രഭാത സവാരിയ്ക്ക് ഇറങ്ങിയ ജോർജ് വീട്ടിലേയ്ക്ക് തിരികെ റോഡരികിലൂടെ നടന്നു പോകവെ തെങ്ങണ ഭാഗത്തു നിന്നും വന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡിലേയ്ക്ക് തലയിടിച്ചു വീണ ജോർജിനെ ഉടൻ തന്നെ ചെത്തിപ്പുഴ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിക്കാതെ വരികെയായിരുന്നു. ചങ്ങനാശേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: ജിജി . മക്കൾ: ജിസി, കാർത്തിക. മരുമക്കൾ: ബിബിൻ, സുബിൻ. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്‌കാരം പിന്നീട്.