
ജെ.സി.ബി കയ്യിലിരുന്ന് തിരഞ്ഞെടുപ്പ് അഭ്യാസം ..! നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പ്രചാരണത്തിന് കൊടിയുമായി സി.പി.എം പ്രവർത്തകർ കയറിയത് ജെ.സി.ബി കയ്യിൽ: ഗതാഗത നിയമം ലംഘിച്ച് അപകട യാത്ര: വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിന്
സ്വന്തം ലേഖകൻ
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഗതാഗത നിയമം ലംലിച്ച് ജെ.സി.ബി കൈക്കുള്ളിൽ ഇരുന്ന് കൊടി വീശി യുവാക്കളുടെ സാഹസിക പ്രകടനം. സി.പി.എമ്മിൻ്റെ പതാകയുമായാണ് നാല് യുവാക്കൾ സാഹസിക പ്രകടനം നടത്തിയത്. ജെ.സി.ബിയുടെ മണ്ണ് കോരുന്ന കൈക്കുള്ളിൽ ഇരിക്കുന്ന നാലു പേരെയും ആകാശത്തിലേയ്ക്ക് ഉയർത്തുന്ന വീഡിയോ ആണ് വൈറലായി മാറിയത്. വീഡിയോ ഇവിടെ കാണാം ..
നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ കലാശത്തിൻ്റെ പശ്ചാത്തലത്തിൽ തന്നെയാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ ഇത് എവിടെയാണ് എന്ന് വീഡിയോയിൽ വ്യക്തമാക്കിയിട്ടുമില്ല. ഒരു ഇടുങ്ങിയ ആർച്ച് പാലത്തിലൂടെ ജെ.സി.ബി കടന്ന് പോകുമ്പോൾ ജെ.സി.ബിയുടെ മണ്ണ് മാന്തി കയ്യിൽ കൊടിയുമായി നാല് യുവാക്കൾ ഇരിക്കുന്നത് വീഡിയോയിൽ കാണാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ യുവാക്കളെ റോഡിൻ്റെ കൃത്യം മധ്യഭാഗത്ത് എത്തുമ്പോൾ ജെ.സി.ബി കൈ ആകാശത്തിലേയ്ക്ക് ഉയർത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ സമയം ജെ.സി.ബിയുടെ രണ്ട് വശങ്ങളിൽ രണ്ട് യുവാക്കൾ തൂങ്ങി നിൽക്കുന്നുമുണ്ട്. ഇതിനിടെ ഒരു ജീപ്പ് ജെ.സി.ബിയെ പാലത്തിൽ വച്ച് തന്നെ മറികടക്കുന്നുമുണ്ട്. എല്ലാം തന്നെ നിയമ ലംഘനമാണ്.
ജെ.സി.ബി പോലെയുള്ള വാഹനങ്ങളിൽ ഡ്രൈവർ മാത്രമേ ഉണ്ടാകാൻ പാടുള്ളു. മറ്റു യാത്രക്കാരെ കയറ്റി യാത്ര പാടില്ലന്നാണ് ചട്ടം. ഇതെല്ലാം ലംഘിച്ചാണ് ഇപ്പോൾ യാത്ര നടത്തിയത്. സംഭവത്തിൽ കേസെടുക്കണമെന്നാണ് ആവശ്യം.