play-sharp-fill
നാട്ടില്‍ എല്ലാവരും വിളിക്കുന്നത് എല്‍സമ്മയെന്നാണ്; കൊച്ചുവെളുപ്പാന്‍കാലത്ത് പാല്‍സൊസൈറ്റിയിലേക്ക്; പല വീട്ടുകാരും കണികാണുന്നത് പാലുമായി മുന്നില്‍ നില്‍ക്കുന്ന യുവതിയെ; പൊതുപ്രവര്‍ത്തനത്തിനൊപ്പം ട്യൂഷന്‍ സെന്ററിലെ അധ്യാപന ജോലിയും; കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബു എല്‍സമ്മ എന്ന ആണ്‍കുട്ടി തന്നെ

നാട്ടില്‍ എല്ലാവരും വിളിക്കുന്നത് എല്‍സമ്മയെന്നാണ്; കൊച്ചുവെളുപ്പാന്‍കാലത്ത് പാല്‍സൊസൈറ്റിയിലേക്ക്; പല വീട്ടുകാരും കണികാണുന്നത് പാലുമായി മുന്നില്‍ നില്‍ക്കുന്ന യുവതിയെ; പൊതുപ്രവര്‍ത്തനത്തിനൊപ്പം ട്യൂഷന്‍ സെന്ററിലെ അധ്യാപന ജോലിയും; കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബു എല്‍സമ്മ എന്ന ആണ്‍കുട്ടി തന്നെ

സ്വന്തം ലേഖകന്‍

ആലപ്പുഴ: മഞ്ഞായാലും മഴയായാലും കൊച്ചുവെളുപ്പാന്‍ കാലത്ത് പാല്‍ സൊസൈറ്റിയില്‍ പായണം. നേരം പുലരുമ്പോള്‍ കുപ്പിയില്‍ നിറച്ച പാലുമായി വീടുകളിലേക്കും ഓടിയെത്തും. അതുകഴിഞ്ഞ് ട്യൂഷന്‍ സെന്ററില്‍ ക്ലാസെടുക്കാന്‍ പോണം. പൊതുപ്രവര്‍ത്തനവും സേവനമേഖലയും ഇതിനെല്ലാമിടയില്‍ സജീവമാണ്താനും. ലാല്‍ ജോസ് സംവിധാനം ചെയ്ത ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’യിലെ എല്‍സമ്മയുടെ കാര്യമല്ല ഇത്. കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിന്റെ കാര്യമാണ്. കായംകുളം പുതുപ്പളളിക്കാര്‍ക്ക് അരിതാ ബാബു അവരുടെ എല്‍സമ്മയാണ്.

അച്ഛനൊരു ക്ഷീര കര്‍ഷകനാണ്. അസുഖ സംബന്ധമായി അച്ഛന് അതില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നപ്പോള്‍ കൊച്ചുനാള്‍ മുതല്‍ കണ്ടുവളര്‍ന്ന പശുക്കളേയും അതിന്റെ കിടാക്കളേയും വിട്ടുകൊടുക്കാന്‍ തോന്നിയില്ല. വരുമാന മാര്‍ഗം അതായത് കൊണ്ടു തന്നെ ആ മേഖലയിലേക്ക് തിരിഞ്ഞു. തന്നെ പോലെ സാധാരണ കുടുംബത്തില്‍ നിന്ന് വന്ന ഒത്തിരി പേരെ കോണ്‍ഗ്രസ് പരിഗണിച്ചിട്ടുണ്ട്. അരിത പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കായംകുളത്തിന്റെ വികസന പോരായ്മകള്‍ ചൂണ്ടി കാണിച്ചപ്പോഴാണ് തന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. അഞ്ച് വര്‍ഷം വാഗ്ദാനങ്ങളല്ലാതെ ഒന്നും നടന്നിട്ടില്ല. കായംകുളം താലൂക്ക് കായംകുളംകാരുടെ എക്കാലത്തെയും സ്വപ്‌നമാണ്. ജയിച്ചാല്‍ നാട്ടുകാര്‍ക്ക് വേണ്ടി ഏറ്റവും ആദ്യം ചെയ്യുന്നത് കായംകുളം താലൂക്ക് യാഥാര്‍ത്ഥ്യമാക്കുന്നതായിരിക്കും.

അപ്രതീക്ഷിതമായാണ് സ്ഥാനാര്‍ത്ഥി ആയതെങ്കിലും ഒട്ടും പരുങ്ങലില്ല ഈ ‘എല്‍സമ്മക്ക്’. ചുറുചുറുക്കോടെ കായംകുളത്തുകാരുടെ മനസില്‍ ഇടം നേടുകയാണ് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ അരിത ബാബു. പരമാവധി ആളുകളെ നേരിട്ട് കണ്ട് അവരോടൊപ്പം സമയം ചെലവഴിക്കാനാണ് ലക്ഷ്യമിടുന്നത്. നൂറ് ശതമാനം വിജയപ്രതീക്ഷയിലാണെന്നും അരിത ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Tags :