ഇവരാണ് കെ.എസ്.ആർ.ടി.സിയെ മുടിപ്പിക്കുന്നത്:  കോട്ടയത്തുനിന്നും  മുണ്ടക്കയത്തേയ്ക്ക് യാത്ര ചെയ്ത പെൺകുട്ടിയെ വഴിയിൽ ഇറക്കി വിടാനൊരുങ്ങി  കണ്ടക്ടർ: റോഡരികിലെ കടയിൽ നിന്നും ചില്ലറ വാങ്ങി നൽകണമെന്ന്  പിടിവാശി: രക്ഷയായി എത്തിയത് വനിതയായ മറ്റൊരു യാത്രക്കാരി; കെഎസ്ആർടിസി നശിക്കുന്നതിന് കാരണം ജീവനക്കാർ തന്നെ; യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

ഇവരാണ് കെ.എസ്.ആർ.ടി.സിയെ മുടിപ്പിക്കുന്നത്: കോട്ടയത്തുനിന്നും മുണ്ടക്കയത്തേയ്ക്ക് യാത്ര ചെയ്ത പെൺകുട്ടിയെ വഴിയിൽ ഇറക്കി വിടാനൊരുങ്ങി കണ്ടക്ടർ: റോഡരികിലെ കടയിൽ നിന്നും ചില്ലറ വാങ്ങി നൽകണമെന്ന് പിടിവാശി: രക്ഷയായി എത്തിയത് വനിതയായ മറ്റൊരു യാത്രക്കാരി; കെഎസ്ആർടിസി നശിക്കുന്നതിന് കാരണം ജീവനക്കാർ തന്നെ; യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

സ്വന്തം ലേഖകൻ

കോട്ടയം : കെ.എസ്.ആർ.ടി.സിയെ ഈ   അവസ്ഥയിൽ എത്തിച്ചതിന് മറ്റാരെയും അന്വഷിക്കേണ്ട കാര്യമില്ല. ഇത്തരക്കാരായ ജീവനക്കാരെ തിരഞ്ഞ് പിടിച്ച് കണ്ടെത്തി പുറത്താക്കിയാൽ മാത്രം മതി, കെ.എസ്.ആർ.ടി.സി നന്നാകാൻ.

അഞ്ഞൂറ് രൂപ നോട്ടുമായി കെ എസ് ആർ.ടിസി ബസിൽ കയറിയ യുവതിയോടാണ് തൊട്ടടുത്ത സ്റ്റോപ്പിൽ ഇറങ്ങി ചില്ലറ മാറി വരാൻ നിർദേശിച്ചത്.
കോട്ടയത്ത് നിന്ന് മുണ്ടക്കയത്തിന് യാത്ര ചെയ്ത  മാധ്യമ പ്രവർത്തകയായ അർച്ചന ഷാജിയ്ക്കാണ് ബസ് കണ്ടക്ടറുടെ ഭാഗത്തു നിന്നും മോശമായ അനുഭവം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.എസ്.ആർ.ടി.സി ബസിനുള്ളിലുണ്ടായിരുന്ന മറ്റൊരു സ്ത്രീ നൽകിയ 20 രൂപ വാങ്ങിയാണ് ഇവർ യാത്ര തുടർന്നത്. അർച്ചനയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് വിവരം പുറത്തറിഞ്ഞത്.

ചില്ലറക്ക് വേണ്ടി നിലവിളിക്കുന്ന കണ്ടക്ടർമാർ……..

കോട്ടയത്ത് നിന്നും മുണ്ടക്കയത്തേക്ക് ടിക്കറ്റ് എടുക്കുകയാണ്.. കയ്യിൽ ഇരുന്ന ചില്ലറ ആകെ 50 രൂപയും.. അത് കൂടാതെ 500 ന്റെ നോട്ടും ആണ്..
Ksrtc കുമളി വണ്ടിക്കാണ് കയറിയത്
ടിക്കറ്റ് ചാർജ്ജ് 64 രൂപയായിരുന്നു..
500 കൊടുത്തപ്പോൾ കണ്ടക്ട്ടറുടെ വിധം മാറി.. ഒരു ഇറ്റ് പോലും മനസാക്ഷി ഇല്ലാത്ത പെരുമാറ്റം ക്യാഷ് വാങ്ങിക്കാതെ ആദ്യം കലിച്ചു തുള്ളി പോയി..
എന്റെ കയ്യിൽ ചില്ലറ ആയി 50 രൂപ മാത്രമേ ഉള്ള് എന്ന് മാത്രേ എനിക്ക് അയാളോട് പറയാൻ കഴിഞ്ഞുള്ളു..
തുള്ളി പോയ മനുഷ്യൻ തിരികെ വന്നു എന്റെ കയ്യിന്ന് 500 വാങ്ങി ടിക്കറ്റ് തന്നു എന്നിട്ട് അടുത്ത സ്റ്റാൻഡിൽ ഇറങ്ങി പോയി ചില്ലറ മാറി വരാൻ ആയിരുന്നു മറുപടി….

ഈ സംഭവം അടുത്ത് കണ്ട് കൊണ്ടിരുന്ന ഒരു ചേച്ചി വണ്ടിക്കൂലി എടുത്തു കയ്യിൽ തന്നിട്ട് എന്നോട് പറഞ്ഞു
🙂മോൾ ഇത് അയാൾക്ക് കൊടുക്ക് ദുഃഖവെള്ളിയാഴ്ച്ച ആയിട്ട് കടകൾ ഒന്നും ഇല്ല.. അടുത്ത സ്റ്റാൻഡിൽ ഇറങ്ങി പോയി ചില്ലറ ഒന്നും മാറേണ്ട.. എനിക്കും രണ്ട് പെൺകുട്ടികൾ ഉള്ളത് ആണ് 🙂
ഞാൻ കുറെ തവണ വേണ്ടെന്ന് പറഞ്ഞിട്ടും ആ ചേച്ചി എന്റെ കയ്യിലേക്ക് ആവശ്യം ഉള്ള ചില്ലറ 20 രൂപ തന്നു..
ആ 20 നെ എനിക്ക് ഒരിക്കലും കുറച്ചു കാണാൻ കഴിയില്ല.. കാരണം ആ സമയം അവർ അതിനുള്ള മനസ് കാണിച്ചു..
പക്ഷെ ആ കണ്ടക്ടർ.. അയാളെ ഒരിക്കലും മറക്കാൻ കഴിയില്ല 😡 അത്ര മനസാക്ഷി മരവിച്ച പെരുമാറ്റം.
ഒരു വനിതാ യാത്രക്കാരിയുടെ ഗതികേട്..
ബസിൽ കയറുന്നവർക്ക് കൊടുക്കുന്ന ക്യാഷ് ന്റെ ബാലൻസ് തരാനുള്ള ഉത്തരവാദിത്തം കണ്ടക്ടർക്ക് ഇല്ലേ????
കോട്ടയത്ത് നിന്ന് മുണ്ടക്കയം വരെ ഉള്ള ദൂരം എത്ര യാത്രക്കാർ മാറി കയറുന്നതാണ് അയാൾക്ക് ഞാൻ ഇറങ്ങും മുന്നേ ബാലൻസ് തരാമായിരുന്നു അല്ലോ…
10 പേരുടെ മുന്നിൽ ഷോ കാണിച്ചുള്ള സ്ഥിരം ശീലം മാറ്റാൻ പറ്റാത്തത് തന്നെയാണ് ഇവന്മാരുടെ പ്രശ്നം..
പണത്തിനു ഒക്കെ അപ്പുറം മനുഷ്യത്വം എന്ന ഒരു സാധനം ഉണ്ട് എന്ന് ഇവന്മാർ ഒക്കെ എന്നാണ് പഠിക്കുക………

ഇമ്മാതിരി ചില്ലറ ജ്വരം ബാധിച്ച കണ്ടക്ടർമാരെ മാത്രം ഉദ്ദേശിച്ച് എഴുതിയത്…