video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Wednesday, May 21, 2025
Homeflashബി.ജെ.പി കേരളം ഭരിക്കും; അല്ലെങ്കിൽ കേരളം ആരുഭരിക്കണമെന്നു ബി.ജെ.പി തീരുമാനിക്കും; 30 സീറ്റ് സ്ട്രാറ്റജിയിൽ ഉറച്ചു...

ബി.ജെ.പി കേരളം ഭരിക്കും; അല്ലെങ്കിൽ കേരളം ആരുഭരിക്കണമെന്നു ബി.ജെ.പി തീരുമാനിക്കും; 30 സീറ്റ് സ്ട്രാറ്റജിയിൽ ഉറച്ചു നിന്നുള്ള പ്രസ്താവനയുമായി കെ.സുരേന്ദ്രൻ; കേരളത്തിലും എൻ.ഡി.എ നിയന്ത്രിത സർക്കാരുണ്ടാക്കാൻ അരയും തലയും മുറുക്കി കേരള ബി.ജെ.പി

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനം ഒരുക്കലും കാണാത്ത ഞെട്ടിക്കുന്ന തന്ത്രങ്ങളുമായി അണിയറയിൽ ഒരുങ്ങുകയാണ് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണി. എന്തുവിലകൊടുത്തും കേരളത്തിൽ പരമാവധി സീറ്റുകൾ കൈക്കലാക്കുകയാണ് ഇക്കുറി ബി.ജെ.പി ലക്ഷ്യമിടുന്നത്. 30 സീറ്റ് ലഭിച്ചാൽ കേരളത്തിലെ മറ്റു ചെറു രാഷ്ട്രീയ കക്ഷികളെ കൂട്ടി അധികാരത്തിൽ എത്താമെന്നാണ് ഇപ്പോൾ ബി.ജെ.പി കണക്കു കൂട്ടുന്നത്. ഇതിനുള്ള തന്ത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നതും. ഇതു സംബന്ധിച്ചുള്ള കൃത്യമായ സൂചനകൾ നൽകുന്നതാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ വാക്കുകൾ.

സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേരളം ആര് ഭരിക്കണമെന്ന് എൻ.ഡി.എ തീരുമാനിക്കുമെന്നും കെ. സുരേന്ദ്രൻ. ഒരു ചാനലിനോട് പ്രതികരിച്ചു. ഒന്നുകിൽ ബി.ജെ.പി കേരളം ഭരിക്കും അല്ലെങ്കിൽആര് ഭരിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും. എൻ.ഡി.എ ഇല്ലാതെ ആർക്കും ഇവിടെ ഭരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള നിയമസഭയിൽ നിർണായകമായ സാന്നിദ്ധ്യമായി എൻ.ഡി.എ ഉണ്ടാകും. പത്ത് മുപ്പത്തഞ്ച് സീറ്റുകിട്ടിയാൽ ഞങ്ങൾ ഭരണത്തിലെത്തുമെന്ന് സുരേന്ദ്രൻ ആവർത്തിച്ചു. യു.ഡി.എഫിനകത്തും എൽ.ഡി.എഫിനകത്തും അത്രസന്തോഷത്തോടെയാണ് എല്ലാവരും ഇരിക്കുന്നത് എന്ന് കരുതുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. വേറെ ഓപ്ഷനില്ലാത്തതുകൊണ്ട് കുറേ പേർ കോൺഗ്രസിലും സി.പിഎമ്മിലുമിരിക്കുന്നു.

ഫലപ്രദമായ ഒരു മാർഗം തെളിഞ്ഞുവരുമ്പോൾ പല മാറ്റങ്ങളുമുണ്ടാവും. എൽ.ഡി.എഫ്, യു.ഡി.എഫ് എന്ന ബൈപോളാർ രാഷ്ട്രീയം കേരളത്തിൽ അവസാനിക്കുകയാണ്. ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടത് വലത് ധ്രുവീകരണം അവസാനിച്ചിരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments