തന്റെ നിലപാടുകൾ ശരിവെയ്ക്കുന്നു : മുൻ വിജിലൻസ് ഡയറക്ടർമാർക്കെതിരെ അന്വേഷണം വേണം; ജേക്കബ് തോമസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബാർ കോഴ കേസിൽ മുൻ മന്ത്രി കെ.എം. മാണിക്ക് അനുകൂലമായ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളിയതിൽ പ്രതികരണവുമായി മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. വലിയ കേസുകൾ വിജിലൻസ് എഴുതി തള്ളുന്നുവെന്ന തന്റെ നിലപാട് കോടതി ശരിവെച്ചു. കുറ്റം നടന്നതായി അന്വേഷണത്തിൽ ബോധ്യമായിരുന്നു. ആവശ്യമായ തെളിവും ലഭിച്ചിരുന്നു. എന്നാൽ മൂന്ന് ഘട്ടങ്ങളിലായി കേസ് അട്ടിമറിക്കപ്പെട്ടു. കേസുകൾ അട്ടിമറിക്കുന്ന സംവിധാനമല്ലാതെ വിജിലൻസ് മാറിയാൽ സത്യം പുറത്തു വരും. സത്യം പുറത്ത് വരുത്തണമെന്ന് ആഗ്രഹമുള്ളവരെ അവിടെ ഇരുത്തില്ല. താൻ അവിടെ ഇരുന്നിടത്തോളം കേസുകൾ അട്ടിമറിക്കപ്പെട്ടില്ല. ബാർ കോഴ കേസിൽ മുൻ വിജിലൻസ് ഡയറക്ടർമാർ അടക്കം കേസ് അട്ടിമറിക്കാൻ ശ്രമിച്ച എല്ലാവർക്കുമെതിരെ അന്വേഷണം വേണമെന്നും ജേക്കബ് തോമസ് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.
Third Eye News Live
0