video
play-sharp-fill

മനുഷ്യരക്തം ചേര്‍ത്ത സാത്താന്‍ ഷൂ; 666 ജോഡി ഷൂ ഓണ്‍ലൈനില്‍ വിറ്റഴിഞ്ഞത് ഒരു മിനിറ്റില്‍;നൈക്കിയുടെ എയര്‍ മാക്‌സ് 97 ഷൂ കസ്റ്റമൈസ് ചെയ്ത് നിര്‍മ്മാണം; നിയമനടപടിക്കൊരുങ്ങി നൈക്കി കമ്പനി

മനുഷ്യരക്തം ചേര്‍ത്ത സാത്താന്‍ ഷൂ; 666 ജോഡി ഷൂ ഓണ്‍ലൈനില്‍ വിറ്റഴിഞ്ഞത് ഒരു മിനിറ്റില്‍;നൈക്കിയുടെ എയര്‍ മാക്‌സ് 97 ഷൂ കസ്റ്റമൈസ് ചെയ്ത് നിര്‍മ്മാണം; നിയമനടപടിക്കൊരുങ്ങി നൈക്കി കമ്പനി

Spread the love

സ്വന്തം ലേഖകന്‍

യുഎസ്: പ്രശസ്ത ഷൂ ബ്രാന്‍ഡായ നൈക്കിയുടെ എയര്‍ മാക്‌സ് 97 ഷൂ കസ്റ്റമൈസ് ചെയ്ത് സാത്താന്‍ ഷൂ നിര്‍മ്മാണം. അമേരിക്കന്‍ റാപ്പര്‍ ആയ ലില്‍ നാസ് എക്സും ബ്രൂക്ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രാങ്ക് കമ്പനി എം എസ് സി എച്ച് എഫും ചേര്‍ന്നാണ് സാത്താന്‍ ഷൂ തയ്യാറാക്കിയിരിക്കുന്നത്.

മനുഷ്യന്റെ ഒരു തുള്ളി ലക്ഷം ഈ ഷൂവില്‍ ചേര്‍ത്തിട്ടുണ്ട് എന്നാണ് കമ്പനിയുടെ അവകാശവാദം. 666 യൂണിറ്റ് സാത്താന്‍ ഷൂ മാത്രമാണ് ഒരു ബാഞ്ചില്‍ നിര്‍മ്മിക്കുന്നത്. ലിമിറ്റഡ് എഡിഷന്‍ ആയി അവതരിപ്പിച്ച ഷൂ ഓണഅഡലൈനില്‍ സ്‌റ്റോക്ക് ഔട്ട് ആയത് വെറും 1 മിനിറ്റിനുള്ളിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈബിളില്‍ തിന്മയുടെ പ്രതീകമായി കാണുന്ന സംഖ്യയാണ് 666. മുന്‍ഭാഗത്ത് ലുക്ക് 10:18 എന്നും എഴുതിട്ടുണ്ട്. ‘അപ്പോള്‍ യേശു അവരോടു പറഞ്ഞു, സാത്താന്‍ മിന്നല്‍പോലെ ആകാശത്തുനിന്ന് വീണുകഴിഞ്ഞതായി ഞാന്‍ കാണുന്നു’ എന്ന ലൂക്കയുടെ സുവിശേഷം 10-ാം ആദ്ധ്യായം 18-ാം വാക്യം ആണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. 1,018 ഡോളര്‍ (ഏകദേശം 74,463 രൂപ) ആണ് ഒരു ജോഡി സാത്താന്‍ ഷൂവിന്റെ വില. തങ്ങളുടെ ഉത്പന്നം ദുരുപയോഗം ചെയ്തതിനെതിരെ നടപടിക്കൊരുങ്ങുകയാണ് നൈക്കി കമ്പനി.