കോവിഡ് മാനദണ്ഡങ്ങള്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ക്ക് മാത്രം ബാധകമോ: തുറവൂര്‍ പ്രേംകുമാര്‍

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ മാത്രം കോവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നത് ക്ഷേത്രങ്ങളുടെ നിലനില്‍പ്പിനെതന്നെ ബാധിക്കുമെന്നും ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ക്ക് മാത്രം ബാധകമാണോയെന്ന് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന ജന.സെക്രട്ടറി തുറവൂര്‍ പ്രേംകുമാര്‍ പറഞ്ഞു.

കോട്ടയം ഗ്രൂപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറായിരത്തിലധികം ക്ഷേത്രജീവനക്കാരെയും പതിനായിരത്തോളം പെന്‍ഷന്‍കാരെയും ക്ഷേത്രങ്ങളിലെ നിയന്ത്രണങ്ങള്‍കൊണ്ട് വരുമാനം കുറയുന്നത് ബാധിക്കും. ഹൈന്ദവാചാരങ്ങള്‍ കാറ്റില്‍പറത്തി ക്ഷേത്രചടങ്ങുകള്‍ നടത്തണമെന്ന് സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന വൈസ് പ്രസിഡന്റ് ജി. ഗോപകുമാര്‍, കോട്ടയം ഗ്രൂപ്പ് രക്ഷാധികാരി എന്‍.എസ്. ഹരിശ്ചന്ദ്രന്‍, ജില്ലാ സെക്രട്ടറി പാമ്പാടി സുനില്‍ശാന്തി, ഗ്രൂപ്പ് പ്രസിഡന്റ് എ.വി. ശങ്കരന്‍ നമ്പൂതിരി, സെക്രട്ടറി സി.ആര്‍. അനൂപ്, മാധവന്‍ നമ്പൂതിരി, കേശവന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു.