തിരഞ്ഞെടുപ്പിനു മുൻപുള്ള ബോംബ് കൊടിയേരിയുടെ ഭാര്യയുടെ അറസ്‌റ്റോ..! ഡോളർക്കടത്ത് – സ്വർണ്ണക്കടത്ത് കേസ്: സ്പീക്കർക്കും കൊടിയേരിയുടെ ഭാര്യയ്ക്കും നോട്ടീസ് അയച്ച് കസ്റ്റംസ്; സ്പീക്കർ ഏപ്രിൽ എട്ടിന് ഹാജരാകണമെന്നു കർശന നിർദേശം; വിനോദിനിയെ അറസ്റ്റ് ചെയ്യാനും നീക്കം
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: തിരഞ്ഞെടുപ്പിനു മുൻപുള്ള ബോംബ് കൊടിയേരി ബാലകൃഷ്ണന്റെ ഭാര്യയുടെ അറസ്‌റ്റെന്നു സൂചന. ഏപ്രിൽ എട്ടിനു ഹാജരാകാൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണനു നോട്ടീസ് നൽകിയ കസ്റ്റംസ്, കൊടിയേരി ബാലകൃഷ്ണന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം തുടങ്ങിയതായി സൂചന.
വോട്ടെടുപ്പ് കഴിഞ്ഞ് ഏപ്രിൽ എട്ടിന് ഡോളർകടത്ത് കേസിൽ ഹാജരാകാൻ കസ്റ്റംസ് വീണ്ടും നോട്ടീസ് നൽകി. മാർച്ച് 12 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും സ്പീക്കർ ഹാജരായിരുന്നില്ല. തിര്ഞ്ഞെടുപ്പ് തിരക്കുകൾ ഒഴിയുന്നതോടെ ശ്രീരാമകൃഷ്ണന് ഇനി ഒഴിവുകഴിവുകൾ പറയാൻ സാധിക്കില്ലെന്ന് കസ്റ്റംസ് കണക്കുകൂട്ടുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൈക്കോടതിയിൽ കസ്റ്റംസ് ഹൈക്കമ്മീഷണർ നൽകിയ സത്യവാങ്മൂലത്തിൽ ഡോളർക്കടത്തിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്കും പങ്കുണ്ടെന്ന് പറയുന്നുണ്ട്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലുള്ള സത്യവാങ്മൂലമാണ് കസ്റ്റംസ് കമ്മീഷണർ കോടതിയിൽ സമർപ്പിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്പീക്കറോട് നേരിട്ട് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാവാനാവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. നേരത്തെ ഈ കേസിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
മുഖ്യമന്ത്രിക്കും സ്പീക്കർക്കും ഡോളർ കടത്തിൽ നേരിട്ട് ബന്ധമുണ്ടെന്ന് 164 പ്രകാരം സ്വപ്ന നൽകിയ മൊഴിയിൽ ഉണ്ടെന്നാണ് കസ്റ്റംസിന്റെ സത്യവാങ്മൂലത്തിലുള്ളത്. മുൻ കോൺസൽ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇവർ തമ്മിൽ അനധികൃത സാമ്ബത്തിക ഇടപാടുകൾ നടത്തിയിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാനത്തെ മൂന്ന് മന്ത്രിമാർക്കുകൂടി ഈ ഇടപാടുകളിൽ പങ്കുണ്ട്.
പല ഇടപാടുകളിലും കമ്മീഷൻ നൽകിയിട്ടുണ്ടെന്നും സ്വപ്നയുടെ മൊഴി പ്രകാരം കസ്റ്റംസ് അറിയിച്ചിട്ടുണ്ട്. കോൺസുൽ ജനറലുമായുള്ള ഇടപെടലുകളിൽ തർജ്ജമ ചെയ്തിരുന്നത് താനാണെന്നും സ്വപ്ന പറയുന്നു. അതുകൊണ്ടാണ് ഇത്തരം കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിയുന്നതെന്നും സ്വപ്ന മൊഴി നൽകിയതായി കസ്റ്റംസിന്റെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ ഐഫോൺ സംബന്ധിച്ച് ചോദ്യംചെയ്യാൻ മൂന്നു പല വട്ടം ആവശ്യപ്പെട്ടിട്ടും ഹാജരായില്ല. ഈ സാഹചര്യത്തിൽ കസ്റ്റംസ് നിയമോപദേശം തേടിയിരിക്കുകയാണ്. മൂന്ന് തവണ നോട്ടീസ് നൽകിയിട്ടും ഹാജരായില്ലെങ്കിൽ കോടതിയിൽനിന്ന് വാറന്റ് വാങ്ങി അടുത്ത നടപടികളിലേക്ക് കടക്കുകയാണ് പതിവ്. ഇതിന് മുന്നോടിയായാണ് കസ്റ്റംസ് നിയമോപദേശം തേടിയത്.
അതേസമയം, സന്തോഷ് ഈപ്പൻ സമ്മാനമായി നൽകിയ ഐ ഫോണാണ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉപയോഗിക്കുന്നതെന്ന കസ്റ്റംസ് കണ്ടെത്തലിനെ തള്ളി ക്രൈംബ്രാഞ്ച് രംഗത്തെത്തി. വിനോദിനി ഉപയോഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഐ ഫോൺ ആണ്. കവടിയാറിലെ കടയിൽ നിന്നാണ് ഫോൺ വാങ്ങിയതെന്നും ക്രൈം ബ്രാഞ്ച് പറയുന്നു. വിനോദിനിയുടെ പരാതിയിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടന്നത്.
കവടിയാറിലെ കടയുടമ ഫോൺ വാങ്ങിയത് സ്‌പെൻസർ ജംഗ്ഷനിലെ കടയിൽ നിന്നാണ്. ഇതേ കടയിൽ നിന്നാണ് സന്തോഷ് ഈപ്പനും ഐ ഫോൺ വാങ്ങിയത്. രണ്ടു ഫോണുകളുടെയും ഐഎംഇഐ നമ്പർ കസ്റ്റംസ് വാങ്ങിയിരുന്നു. ഇതാകാം ആശയക്കുഴപ്പത്തിന് കാരണമായതെന്ന് സംശയമുണ്ട്. സ്‌പെൻസർ ജംഗ്ഷനിലെ കടയിൽ നിന്ന് വിനോദിനിക്ക് നൽകിയ അതേ മോഡൽ ഫോൺ സ്റ്റാച്യുവിലെ കടയിലും നൽകിയിരുന്നു. സ്റ്റാച്യുവിലെ കടയിൽ നിന്നാണ് സന്തോഷ് ഈപ്പൻ ഐഫോൺ വാങ്ങി സ്വപ്നക്ക് നൽകിയത്.
അതേസമയം സ്വർണക്കടത്തു കേസിൽ ചോദ്യംചെയ്യലിനു ഹാജരാകാൻ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്കു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നോട്ടിസ് നൽകിയിരുന്നു. രണ്ട് തവണ പോയിട്ടും ഇവർ കൊച്ചിയിൽ എത്തിയിരുന്നുമില്ല. കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷിന്റെ ആവശ്യപ്രകാരം യൂണിടാക് ബിൽഡേഴ്‌സ് ഉടമ സന്തോഷ് ഈപ്പൻ വാങ്ങിനൽകിയ 6 ഐഫോണുകളിലൊന്നിൽ വിനോദിനിയുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തലായിരുന്നു കസ്റ്റംസിന്റേത്.
സന്തോഷ് ഈപ്പൻ യുഎഇ കോൺസൽ ജനറലായിരുന്ന ജമാൽ അൽ സാബിക്കു നൽകിയ 1.14 ലക്ഷം രൂപയുടെ ഫോണാണിതെന്നും കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു ഫോൺ ആവശ്യപ്പെട്ട് അൽ സാബി തിരിച്ചുകൊടുത്ത ഫോണിൽ, വിനോദിനിയുടെ പേരിലുള്ള സിം വന്നതെങ്ങനെയെന്നതിലാണ് അന്വേഷണം നടക്കുന്നത്. ബാക്കി 5 ഫോണുകളിലൊന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിൽനിന്നു കണ്ടെടുത്തിരുന്നു. യുഎഇ കോൺസുലേറ്റിൽ നടന്ന നറുക്കെടുപ്പിലൂടെ മറ്റു 4 പേർക്കും ഫോൺ ലഭിച്ചിരുന്നു.
ഫോണിന്റെ ഐഎംഇഐ (ഇന്റർനാഷനൽ മൊബൈൽ എക്വിപ്‌മെന്റ് ഐഡന്റിറ്റി) നമ്പർ വച്ചു നടത്തിയ അന്വേഷണമാണു വിനോദിനിയിലെത്തിയത്. യുഎഇ വീസ സ്റ്റാംപിങ് കരാർ ലഭിച്ച യുഎഎഫ്എക്‌സ് സൊല്യൂഷൻസിന്റെ എംഡിയെ ഈ നമ്പറിൽ നിന്നു നിരന്തരം വിളിച്ചിരുന്നതായും കണ്ടെത്തി. സ്വർണക്കടത്തു കേസ് വിവാദമുയർന്നതോടെ ഫോണിൽ നിന്നു സിം മാറ്റി. ഫോൺ പിന്നീട് ഉപയോഗിച്ചയാളെയും കണ്ടെത്തിയിട്ടുണ്ട്.
ലൈഫ ്മിഷൻ കരാർ ലഭിക്കുന്നതിന് കോഴ നൽകിയതായി സന്തോഷ് ഈപ്പന്റെ മൊഴിയുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി വാങ്ങി നൽകിയ മൊബൈൽ ഫോണുകൾ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, അഡീഷൺ പ്രോട്ടോകോൾ ഓഫീസർ രാജീവൻ, പത്മനാഭ ശർമ്മ, ജിത്തു, പ്രവീൺ എന്നിവർക്ക് ലഭിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കോൺസുൽ ജനറലാണ് ഐഫോൺ വിനോദിനിക്ക് കൈമാറിയതെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. യു.എ.ഇ കോൺസൽ ജനറലിന് ഫോൺ സമ്മാനിച്ചതായി വിവരങ്ങൾ പുറത്തുവന്നെങ്കിലും അദ്ദേഹം അത് തിരികെ നൽകിയതായി പറഞ്ഞിരുന്നു