ഗ്രാമീണ മനസുകൾ കീഴടക്കി വികസന നായകന്റെ പര്യടനം ജനം ഒന്നടങ്കം പറഞ്ഞു ഞങ്ങളുടെ വോട്ട് തിരുവഞ്ചൂരിന്
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇന്നലെ വാഹനപര്യടനം നടത്തിയത് യു.ഡി.എഫ്. വിജയപുരം മണ്ഡലത്തിലായിരുന്നു. കോട്ടയം നിയോജക മണ്ഡലത്തിലെ ഗ്രാമീണ മേഖലയിലൂടെ തിരുവഞ്ചൂരിന്റെ വാഹനപര്യടനം കടന്നുവന്നപ്പോൾ വിവിധ കേന്ദ്രങ്ങളിലായി ആയിരങ്ങൾ കാത്തുനിന്നിരുന്നു. കൊടും ചൂടിനെ അവഗണിച്ച് തങ്ങളുടെ പ്രിയ നേതാവിനെ സ്വീകരിക്കാൻ പലയിടത്തും കൈക്കുഞ്ഞുമായി അമ്മമാർ, ത്രിവർണ മാലയും പൂക്കളും മൂവർണഷോളും ഒക്കെയായി മുതിർന്നവരും കുട്ടികളും ആവേശച്ചൂടിൽ കാത്തുനിന്നു.
ഓരോ പ്രദേശത്തെത്തുമ്പോഴും ജനം ഓടിയെത്തി തങ്ങൾക്കൊപ്പം എന്നും നിൽക്കുന്ന തിരുവഞ്ചൂരിനെ സ്വീകരിച്ച് ആനയിച്ചു. ”ഞങ്ങൾക്ക് നല്ല വഴി തന്നു, ഞങ്ങൾക്ക് വീട് വയ്ക്കാൻ സ്ഥലം തന്നു, ഞങ്ങളുടെ വീട് പട്ടയം തന്നു, ഞങ്ങൾക്ക് കുടിവെള്ളം എത്തിച്ചു, ഞങ്ങൾക്ക് വൃത്തിയുള്ള ശൗചാലയം പണിയിച്ചു തന്നു, അങ്ങനെ ഞങ്ങളുടെ പ്രദേശത്തെ ജീവിത നിലവാരം മെച്ചപ്പെടുത്തി തന്ന തിരുവഞ്ചൂർ രാധാകൃഷ്ണന് അല്ലാതെ വേറെ ആർക്ക് വോട്ടുനൽകും” ഓരോ പ്രദേശത്ത് ചെല്ലുമ്പോൾ അവിടുത്തെ അമ്മമാർക്ക് പറയാനുള്ളത് അതായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ കൊശമറ്റം കോളനിയിൽ നിന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പര്യടനം ആരംഭിച്ചത്. പ്രളയ കാലത്ത് ഏറെ പ്രയാസങ്ങൾ നേരിട്ട ജില്ലയിലെ മേഖലകളിൽ ഒന്നായിരുന്നു അത്. അന്ന് അദ്ദേഹം വള്ളത്തിൽ നേരിട്ടെത്തി രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയത് ആ നാട്ടുകാർ നന്ദിയോടെ സ്മരിച്ചു. ഞങ്ങളെ സഹായിച്ച, ഞങ്ങളോടൊപ്പമുള്ള തിരുവഞ്ചൂരിന് റെക്കോഡ് ഭൂരിപക്ഷം നൽകി വിജയിപ്പിക്കുമെന്ന് അവർ പറഞ്ഞു. വൈകിട്ട് മഴയുടെ ഭീതിയിലും ജനങ്ങൾ ആവേശത്തോടെയാണ് സ്ഥാനാർഥിക്ക് അഭിവാദ്യമർപ്പിക്കാനും വിജയാശംസകൾ നേരാനും കാത്തുനിന്നത്. വിവിധ പ്രദേശത്തെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ട് കളത്തിൽപ്പടിയിൽ പര്യടനം സമാപിച്ചു.