video
play-sharp-fill

ഇരുപത്തൊന്ന്കാരിയെ കാണാതായിട്ട് ഇരുപത് ദിവസം പിന്നിടുന്നു; യുവതിയുടെ തിരോധാനത്തില്‍ തുമ്പില്ലാതെ പൊലീസ്

ഇരുപത്തൊന്ന്കാരിയെ കാണാതായിട്ട് ഇരുപത് ദിവസം പിന്നിടുന്നു; യുവതിയുടെ തിരോധാനത്തില്‍ തുമ്പില്ലാതെ പൊലീസ്

Spread the love

സ്വന്തം ലേഖകന്‍

മലപ്പുറം: വളാഞ്ചേരിയില്‍ ഇരുപത്തൊന്നുകാരിയെ കാണാതായിട്ട് ഇരുപത് ദിവസങ്ങള്‍ പിന്നിടുന്നു. കഞ്ഞിപ്പുര കബീറിന്റെ മകള്‍ സുബിറ ഫര്‍ഹത്തിനെയാണ് കാണാതായത്. മാര്‍ച്ച് 10 ന് പതിവ് പോലെ വളാഞ്ചേരിയിലെ ക്ലിനിക്കിലേക്ക് പോകാനായി വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് സുബിറ. വീടിന് 100 മീറ്റര്‍ അകലെയുള്ള ബന്ധുവിന്റെ വീട്ടിലെ സിസിടിവിയില്‍ സുബിറ പോകുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടും ഉണ്ട്.

വിദേശത്തായിരുന്ന സുബിറ ഫര്‍ഹത്തിന്റെ പിതാവ് കബീര്‍ മകളുടെ തിരോധാനം അറിഞ്ഞ് ഈ മാസം 15 ന് നാട്ടില്‍ എത്തി. മകളെ ആരോ അപായപ്പെടുത്തിയതായാണ് മാതാപിതാക്കള്‍ സംശയിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വളാഞ്ചരി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പൊലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും ഇതുവരെ ഒരു തുമ്പും കണ്ടെത്താനായിട്ടില്ല.

 

 

Tags :