ഗണേശോത്സവവും ഘോഷയാത്രയും നടത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കുറിച്ചി : ചെറുപറക്കാവ് ക്ഷേത്രത്തിൽ ഗണേശോത്സവം നടത്തി. ഗണേശ പൂജയും വിഘ്‌നേശ്വര ഘോഷയാത്രയും ഗണേശ വിഗ്രഹ നിമഞ്ജനവും ആയിരുന്നു പരിപാടി. ചെറുപാറക്കാവ് ക്ഷേത്രത്തിൽ നിന്നാരംഭിച്ച ഗണേശ ഘോഷയാത്ര ആവേശകരമായിരുന്നു. സ്ത്രീകളടക്കം നൂറ് കണക്കിന് ഭക്തർ ഘോഷയാത്രയുടെ ഭാഗമായി. നാമസങ്കീർത്തനങ്ങളാലും ഘോഷുവിളികളാലും മുഖരിതമായിരുന്നു ഗണേശോത്സവം. ഗണേശ ഘോഷയാത്ര പഞ്ചായത്ത് മെമ്പർ ബി ആർ മഞ്ജീഷ് ഉത്ഘാടനം ചെയ്തു. പൂജിച്ച ഗണേശ വിഗ്രഹം സമിതി പ്രസിഡന്റ് ഇ പരമേശ്വരൻ വഹിച്ചു.ഇടനാട്ട് ആലയ്ക്കാമണ്ണിൽ ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്തു. ഗുരു ശ്രീപുരം സമിതിക്കാരായ പി കെ ഗോപാലകൃഷ്ണൻ, മനോജ് കുമാർ കുറിച്ചി,ഹരികുമാർ കുറിച്ചി, ശ്രീരാജ് എസ് പുരം, കിഷോർ ഗോവിന്ദ്, ജയകുമാർ എം എസ്, മണിച്ചൻ കുറിച്ചി എന്നിവർ നേതൃത്വം നൽകി.