
വിനോദ് വിടവാങ്ങിയത് ഒരു പോറൽ പോലും ഏൽക്കാതെ തന്റെ ജീവനായ ക്യാമറയെ നെഞ്ചോട് ചേർത്ത് പിടിച്ച് ; കണ്ണ് നിറച്ച് വിനോദിന്റെ അന്ത്യനിമിഷങ്ങൾ : വീഡിയോ ഇവിടെ കാണാം
സ്വന്തം ലേഖകൻ
പത്തനംതിട്ട : വിവാഹ വീഡിയോ ചിത്രീകരിക്കുന്നതിനിടെയിലാണ് ഫോട്ടോഗ്രാഫർ വിനോദ് പാണ്ടനാടൻ കുഴഞ്ഞ് വീണ് മരിച്ചത്. അന്ത്യനിമിഷങ്ങളിലും തന്റെ ജീവിതമായ ക്യാമറയെ ഒരു പോറൽ പോലുമേൽക്കാതെ നെഞ്ചോട് ചേർത്ത് പിടിച്ചാണ് വിനോദ് വിടവാങ്ങിയതും.
പരുമല മാസ്റ്റർ സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറായ വിനോദ് പാണ്ടനാടൻ. ചെങ്ങന്നൂർ കല്ലിശ്ശേരിയിൽ ആയിരുന്നു വിവാഹം. ഷൂട്ടിങ്ങിനിടയിൽ ചെറിയ അസ്വസ്ഥത പ്രകടമാവുമ്പോഴും വിനോദ് കർമ്മനിരതനായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഉടനെ കുഴഞ്ഞുവീഴുകയായിരുന്നു. എന്നാൽ വീണപ്പോഴും ക്യാമറ ഉറപ്പിച്ച ട്രൈപ്പോഡിൽ നിന്നും വിനോദ് പിടിവിട്ടിരുന്നില്ല. കൂടെയുണ്ടായിരുന്നവർ പിടിച്ചെഴുന്നേൽപ്പിക്കുന്നതും വീഡിയോയിൽ ഉണ്ട്. കർമ്മനിരതനായ ആ ഫോട്ടോഗ്രാഫറുടെ അവസാന നിമിഷങ്ങൾ ആരുടേയും കണ്ണുനിറയ്ക്കും.ഹൃദയാഘാതത്തെ തുടർന്നാണ് വിനോദിന് മരണം സംഭവിച്ചത്.
Third Eye News Live
0
Tags :